ട്രംപിന്റെ ബ്രിട്ടന് സന്ദര്‍ശനം: പാര്‍ലമെന്റില്‍ നിന്ന് അകറ്റാന്‍ നീക്കം
ലണ്ടന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ബ്രിട്ടിഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ അനുവദിക്കില്ലെന്ന സ്പീക്കറുടെ നിലപാടിനെ തുടര്‍ന്ന് ട്രംപിന്റെ സന്ദര്‍ശനത്തില്‍ മാറ്റം വരുത്തുമെന്ന് സൂചന. ട്രംപിനെതിരേ ബ്രിട്ടനില്‍ രൂക്ഷമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ യു.എസ് പ്രസിഡന്റിന്റെ സന്ദര്‍ശനം ബ്രിട്ടീഷ് പാര്‍ലമെന്റ് ചേരാത്ത സമയത്താക്കുമെന്ന് ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
സാധാരണ ബ്രിട്ടനിലെത്തുന്ന രാഷ്ട്രത്തലവന്മാര് ബ്രിട്ടിഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന രീതി പതിവാണെങ്കിലും ട്രംപ് പാര്‍ലമെന്റില്‍ കയറുന്നതിനോട് ഭൂരിപക്ഷം എം.പിമാരും യോജിക്കുന്നില്ല. രാജ്യത്ത് ട്രംപിനെതിരേ ശക്തമായ പ്രക്ഷോഭവും തുടരുകയാണ്. കഴിഞ്ഞ തവണ ബരാക് ഒബാമ ബ്രിട്ടന് സന്ദര്‍ശിച്ചപ്പോഴും പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തിരുന്നു. രാജ്ഞിയുടെ ക്ഷണപ്രകാരമാണ് ട്രംപിന്റെ സന്ദര്‍ശനമെങ്കിലും അദ്ദേഹത്തെ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അനുവദിക്കില്ലെന്ന സ്പീക്കര്‍ ജോണ്‍ ബെര്ക്കോവിന്റെ പ്രഖ്യാപനം വിവാദം ഉയര്‍ത്തിയിരുന്നു. സ്പീക്കര്‍ക്കെതിരേ ചില ഭരണകക്ഷി അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടിസ് നല്‍കുകയും ചെയ്തു. എന്നാല്‍ ട്രംപിന്റെ സന്ദര്‍ശനം സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടുമില്ല.
ഓഗസ്റ്റിലോ സെപ്റ്റംബറിലോ ട്രംപ് ബ്രിട്ടന് സന്ദര്‍ശിക്കുന്നതു സംബന്ധിച്ച് ബക്കിങ്ഹാം കൊട്ടാരത്തിലെയും വൈറ്റ് ഹൗസിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിവരികയാണെന്നും'ദ് ഗാര്ഡിയന് 'റിപ്പോര്‍ട്ടു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."