ഒട്ടകമേള കാണാന്‍ എത്തുന്നവര്‍ക്ക് കൗതുകമായി ഇന്ത്യന്‍ കലാകാരന്റെ കാന്‍വാസ് വിരുന്ന്
ജിദ്ദ: റിയാദില്‍ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ ഒട്ടക മേള കാണാന്‍ എത്തുന്നവര്‍ക്ക് കൗതുകവുമായി ഇന്ത്യന്‍ കലാകാരന്റെ കാന്‍വാസ് വിരുന്ന്. ഒട്ടകങ്ങളുടെ ശരീരത്തില്‍ കാന്‍വാസുകളൊരുക്കിയാണ് ഈ രാജസ്ഥാന്‍ സന്ദേശി തെലുങ്ക് നായിക് മനോഹരമാക്കിയത്. രാജലസ്ഥാനിലെ ജനകീയ കലയും സംസ്‌കരാകിത്തനിമയുമാണ് കിംങ് അബ്ദുല്‍ അസീസ് കാമല്‍ ഫെസ്റ്റ്വല്‍ വഴി ഈ കലാകാരന്‍ സന്ദര്‍ശകര്‍ക്ക് പരിചപ്പെടുത്തുന്നത്.
ഇരുപതു വര്‍ഷം ചിത്രരചനയില്‍ മുഴുകിയ ശേഷമാണ് ഒട്ടകങ്ങളുടെ രോമങ്ങള്‍ വെട്ടിയൊതുക്കി ചിത്രരചന നടത്തുന്ന രീതിയില്‍ തെലുങ്ക് നായിക് പ്രാവീണം നേടിയത്. ഒട്ടങ്ങളുടെ ശരീരങ്ങളില്‍ മാത്രമല്ല കുതിരകളുടെ ശരീരങ്ങളിലും ഈ യുവാവ് സമാന രീതിയില്‍ ചിത്രരചന നടത്തുന്നുണ്ട്. ആനകള്‍, കുതിരകള്‍, വെള്ളക്കടങ്ങള്‍ ശിരസ്സില്‍ വഹിച്ച സ്ത്രീകള്‍, പുരുഷന്‍മാര്‍, മാനുകള്‍, താറാവുകള്‍, പൂവുകള്‍ എന്നിവയെല്ലാം ഒട്ടകങ്ങളുടെ ശരീരങ്ങളില്‍ ഇദ്ദേഹം വരക്കുന്നുണ്ട്. ഒരു ഒട്ടകത്തിന്റെ ശരീരത്തില്‍ 25 മുതല്‍ 30 വരെ ചിത്രങ്ങള്‍ വരക്കുന്നതിന് സാധിക്കും.
വെളുപ്പ്, ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള ഒട്ടകങ്ങളില്‍ ചിത്രരചന നടത്തുന്നതിനാണ് കൂടുതല്‍ ഇഷ്ടം. ഈ നിറങ്ങളിലുള്ള ഒട്ടകങ്ങളുടെ ശരീരങ്ങളിലെ ചിത്രങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയുണ്ടാകുമെന്നും തെലുങ്ക് നായിക് പറയുന്നു. സഊദിയില്‍ ആദ്യമാണ് തന്റെ കലാവിരുന്ന് പ്രകടിപ്പിക്കുന്നതിന് എത്തുന്നത്. ഇതില്‍ ഓറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."