ആയിരം പനീര്ശെല്വന്മാര് വന്നാലും ഭയപ്പെടില്ല; സത്യപ്രതിജ്ഞ ഉടന്‍ വേണമെന്ന് ശശികല
ചെന്നൈ: പനീര്‍ശെല്‍വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി വി.കെ ശശികല. അമ്മയുടെ മരണദിവസം തന്നെ പനീര്‍ശെല്‍വം പാര്‍ട്ടിക്കെതിരെയുള്ള നീക്കം നടത്തിയിരുന്നു. ആയിരം പനീര്ശെല്വന്മാര് വന്നാലും താന്‍ ഭയപ്പെടില്ല. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നും ശശികല പറഞ്ഞു.
മുഖ്യമന്ത്രി പദം വലിയ കാര്യമായി കാണുന്നില്ല. ജയലളിത മരിച്ച അന്നുതന്നെ മുഖ്യമന്ത്രി പദം തന്നെ തേടിയെത്തിയതാണ്. എന്നാല്‍ താന്‍ മാറിനിന്ന് പനീര്‍ശെല്‍വത്തെ പിന്തുണച്ചു. അന്ന് ഞാന്‍ അമ്മയ്ക്കാണ് പ്രാധാന്യം നല്‍കിയത്. മുഖ്യമന്ത്രി പദവി ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല താനെന്നും ശശികല പറഞ്ഞു.
കഴിഞ്ഞ 33 വര്‍ഷം ഞാന്‍ അമ്മയോടൊപ്പം ഞാന്‍ എല്ലാം കണ്ടു. ജയലളിതയുടെ വിഷമഘട്ടത്തിലെല്ലാം താങ്ങായി താനുണ്ടായിരുന്നു. ഒരു സര്‍ക്കാരുണ്ടാക്കണം. അതിനു വേണ്ടി ജീവന് കളയാനും താന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."