വിലക്കു ലംഘിച്ച് എക്സിറ്റ് പോള്‍ ഫലം; ദൈനിക് ജാഗരണിനെതിരേ കേസ്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ലംഘിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ട ദൈനിക് ജാഗരണ്‍ ദിനപത്രത്തിനെതിരേ കേസ്. ഘട്ടം ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ടതിനാണ് നടപടി. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം പൂര്‍ത്തിയാവാതെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടരുതെന്നായിരുന്നു കമ്മിഷിന്റെ നിര്‍ദേശം.
സമാജ്വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യത്തെയും ബി.എസ്.പിയെയും പിന്തള്ളി ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ഭരണംപിടിക്കുമെന്നായിരുന്നു ദൈനീക് ജാഗരണില്‍ പ്രസിദ്ധീകരിച്ച എക്സിറ്റ് പോള്‍ പറഞ്ഞത്. സമാജ്വാദി- കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായി ഒരു വോട്ടര്‍ പോലും പ്രതികരിച്ചില്ലെന്നും സര്‍വേയില്‍ പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് മുന്‍ കമ്മിഷണര്‍ ടി.എസ് കൃഷ്ണമൂര്‍ത്തിയും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. ഇതേതുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പത്രത്തിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."