യു.പി യില്‍ പതിനഞ്ചുകാരിയെ കൂട്ടമാനഭംഗപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി
ബെഹ്റായിച്: ഉത്തര്‍പ്രദേശില്‍ പതിനനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തശേഷം കൊന്ന് മരത്തില്കെട്ടിത്തൂക്കി. വെള്ളിയാഴ്ച്ചയാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. സംഭവത്തില്‍ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നന്പാറയില് നിന്നാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു.തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. മൂന്നാമതൊരാള്ക്കുള്ള തിരച്ചില്‍ തുടരുകയാണ്. പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്നും പെണ്‍കുട്ടി പീഡനത്തിനിരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനുമുന്‍പും മൂന്ന് പേര് ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ അന്ന് അവര്‍ക്കതിന് സാധിച്ചിരുന്നില്ലെന്നും പിതാവ് നല്കിയ പരാതിയില്‍ പറയുന്നു.
ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ വേണ്ടിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കിയതെന്ന് പൊലിസ് പറയുന്നു. അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ നാല് പൊലിസ് കോണ്‍സ്റ്റബിള്‍മാരെ സസ്പെന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."