ഇന്‍ഷുറന്‍സ് സര്‍വേകള്‍ക്കും ഇനി സ്ത്രീകള്‍
ജിദ്ദ: സഊദിയില്‍ വാഹനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം കണക്കാക്കാന്‍ നിയോഗിച്ചിട്ടുളള നജം ഇന്‍ഷുറന്‍സ് സര്‍വിസ് കമ്പനിയില്‍ സ്വദേശി വനിതകളെ നിയമിക്കുന്നു. വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.
ട്രാഫിക് വകുപ്പിന് വേണ്ടി അപകടങ്ങളില്‍ വാഹനങ്ങളുടെ നാശനഷ്ടം കണക്കുന്നത് നജം കമ്പനിയാണ്. അപകടസ്ഥലങ്ങളില്‍ നജം ഉദ്യോഗസ്ഥരെത്തി വാഹനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തരീമാനിച്ചതോടെ നാശനഷ്ടം കണക്കാക്കാന്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരില്‍ വനിതകളെയും ഉള്‍പ്പെടുത്തും.
ഇതിനായി സ്വദേശികളായ ബിരുദധാരികളായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നു അപേക്ഷ ക്ഷണിച്ചു. ഇന്‍ഷുറന്‍സ് പോളിസിയുളള വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ നജം ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തുകയോ ഒത്തുതീര്‍പ്പ് ഉണ്ടാക്കുകയോ ചെയ്യും.
ഇതിനായി രാജ്യവ്യാപകമായി നജം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച് ടോള്‍ഫ്രീ നമ്പരില്‍ അറിയിച്ചാല്‍ ഏറ്റവും അടുത്തുളള ഉദ്യോഗസ്ഥന്‍ സംഭവസ്ഥലത്തെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."