തൊഴില്‍ രഹിതരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വെബ്സൈറ്റ് തടഞ്ഞു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തൊഴില്‍ രഹിതരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ രഹിത വേതനം നല്‍കുന്നതിന്റെ ഭാഗമായി വിതരണം ചെയ്യാനിരുന്ന തൊഴില്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങളടങ്ങിയ വെബ്സൈറ്റ് പൊലിസ് തടഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് വെബ്സൈറ്റ് തടഞ്ഞത്.
തൊഴില്‍ രഹിതരായ യുവതീയുവാക്കള്‍ തങ്ങളുടെ പേരും മറ്റ് വിവരങ്ങളും വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനമുണ്ടായിരുന്നു.
ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെബ്സൈറ്റ് റദ്ദാക്കിയത്.
രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കെല്ലാം തൊഴില്‍ കാര്‍ഡ് നല്‍കുമെന്നും ഇത് തെളിവായി ഹാജരാക്കിയാല്‍ തൊഴിലില്ലായ്മാ വേതനം നല്‍കുമെന്നുമായിരുന്നു വാഗ്ദാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."