കൃത്യനിര്‍വഹണത്തില്‍ പക്ഷപാതം കാണിക്കുന്നു
മങ്കട: പൊലിസ് സ്റ്റേഷന്‍ പരിധിയിലെ നിയമ ലംഘന പ്രശ്‌നങ്ങളില്‍ ചില പൊലിസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നതായി മങ്കട മണ്ഡലം മുസ്‌ലിംലീഗ് കമ്മിറ്റി ആരോപിച്ചു. അക്രമ സംഭവങ്ങളില്‍ രാഷ്ട്രീയം നോക്കി ഇരകളെ പീഡിപ്പിക്കുകയും പ്രതികളെ പ്രീണിപ്പിക്കുകയുമാണ് ചെയ്യുന്നത്.
കെട്ടിച്ചമച്ച പരാതികളുടെ പേരിലാണ് സത്യാവസ്ഥ അന്വേഷിക്കാതെയും നിരപപരാധികളെ പിടികൂടിയും ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത് ജയിലിലടച്ചു പീഡിപ്പിക്കുന്നത്. യഥാര്‍ഥ സംഭവങ്ങളിലും എല്ലാവരുടെ കാര്യത്തിലും ഇക്കാര്യത്തില്‍ ശുഷ്‌കാന്തി കാണിക്കുന്നില്ല.
നിരപരാധികള്‍ പീഡിപ്പിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ പൊലിസ് നിഷ്‌ക്രിയരായി കാഴ്ചക്കാരായി നിന്നു ഭരിക്കുന്ന പാര്‍ട്ടിയെ പ്രീണിപ്പിക്കുന്ന, നിയമവിരുദ്ധ നലപാടാണു നേരത്തെയും മങ്കട പൊലിസ് സ്വീകരിച്ചു പോരുന്നത്. നിലപാട് തിരുത്തി നീതിയുടെ പക്ഷത്ത് നിലകൊള്ളാതെ ഭരണാനുകൂല രാഷ്ട്രീയം ഔദ്യോഗിക നയമാക്കി മുന്നോട്ടു പോകുന്ന പക്ഷം പൊലിസ് സ്‌റ്റേഷന്‍ ഉപരോധമുള്‍പ്പെടെ സമരങ്ങളുമായി രംഗത്തിറങ്ങാന്‍ മണ്ഡലം കമ്മിറ്റി് തീരുമാനിച്ചു. പ്രസിഡന്റ് പാലൊളി മുഹമ്മദലി അധ്യക്ഷനായി. ഉമ്മര്‍ അറക്കല്‍, അഡ്വ. ടി കുഞ്ഞാലി, അഡ്വ. വി മൂസക്കുട്ടി, പി മുഹമ്മദ് മാസ്റ്റര്‍, വി ഇസ്ഹാഖ് മാസ്റ്റര്‍, വി.പി മാനു മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."