രുദ്രയ്ക്ക് നീതിതേടി സാമൂഹ്യമാധ്യമ കൂട്ടായ്മ സെക്രട്ടേറിയറ്റിന് മുന്നില്‍
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച നാലുമാസം പ്രായമുള്ള രുദ്രയുടെ അച്ഛനമ്മമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന സത്യഗ്രഹ സമരത്തിന് പിന്തുണയുമായി സാമൂഹ്യമാധ്യമ കൂട്ടായ്മ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ഒത്തുചേരും.
ശ്രീജിത്തിന് പിന്തുണയറിയിച്ച് നടത്തിയ സമരം സര്‍ക്കാര്‍ ഇടപെടലിലൂടെ തീരുമാനമായതില്നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രുദ്രയുടെ സമരത്തിന് പിന്തുണയര്‍പ്പിച്ച് വീണ്ടും സാമൂഹ്യമാധ്യമ കൂട്ടായ്മ സംഘടിക്കുന്നത്.
മുഖ്യമന്ത്രി ഇടപെട്ട് എത്രയും വേഗം കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം. 2017 ജൂലൈ 10നാണ് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രുദ്ര മരിച്ചത്. ചികിത്സാപിഴവിനെ തുടര്‍ന്നാണ് കുഞ്ഞു മരിച്ചതെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഡോക്ടര്‍മാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് രുദ്രയുടെ അച്ഛന് സുരേഷ് ബാബുവും അമ്മ രമ്യയും സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യഗ്രഹം തുടങ്ങിയത്.
ആത്മഹത്യ ഭീഷണി വരെയെത്തിട്ടും മുഖ്യമന്ത്രി ഇടപെടാത്തതിന്റ നിരാശയിലാണ് ഈ കുടുംബം. കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കുംവരെ സമരം തുടരുമെന്ന നിലപാടിലാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."