അനുമതി ലഭിച്ചാല്‍ കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ് നടത്താമെന്ന് കമ്പനികള്‍
കൊണ്ടോട്ടി: ഡി.ജി.സി.എ അനുമതി ലഭിച്ചാല്‍ കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ് നടത്താന്‍ തയാറണെന്ന് വിമാന കമ്പനികള്‍. സഊദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യയടക്കം സര്‍വിസിന് തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നെടുമ്പാശ്ശേരിയില്‍നിന്ന് ഉപയോഗിച്ച വിമാനങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ് നടത്താനാകും. കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്വിനുപുറമെ ജിദ്ദ സര്‍വിസിനും സഊദി എയര്‍ലൈന്‍സ് അനുമതി തേടിയിട്ടുണ്ട്.
2015-ല്‍ കരിപ്പൂരില്‍ റണ്‍വേ അടച്ചപ്പോള്‍ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയിരുന്നു. ഹജ്ജ് ടെന്‍ഡര്‍ കരിപ്പൂരിലേക്ക് വിളിച്ചതിനുശേഷമാണ് പിന്നീട് സ്പെഷല്‍ ഉത്തരവിലൂടെ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്.
കരിപ്പൂരിന്റെ കാര്യത്തില്‍ ഈവര്‍ഷം ഇതുനുള്ള സാധ്യതയാണ് ഹജ്ജ് കമ്മറ്റിയും കാണുന്നത്. അതിനിടെ കരിപ്പൂരില്‍ നിന്ന് ഇടത്തരം വിമാന കമ്പനികള്‍ക്ക് അനുമതി ലഭിച്ചാല്‍ പകലില്‍ മാത്രമായിരിക്കും സര്‍വിസിന് അനുമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."