കൈക്കൂലി: ഭാരതിയാര്‍ യൂനിവേഴ്സിറ്റി വി.സി അറസ്റ്റില്‍
ചെന്നൈ: കൈക്കൂലി കേസില്‍ ഭാരതിയാര്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ എ. ഗണപതി അറസ്റ്റില്‍. കൈക്കൂലി നല്‍കുന്നതിനിടെയാണ് ഗണപതിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ ്പ്രൊഫസറാക്കാനായി 30 ലക്ഷം രൂപയായിരുന്നു ഇദ്ദേഹം ആവശ്യപ്പെട്ടത്. ഒരു ലക്ഷം രൂപയും 29 ലക്ഷത്തിന്റെ ചെക്കുമാണ് നല്‍കിയിരുന്നത്.
കോയമ്പത്തൂരിലെ യൂനിവേഴ്സിറ്റി കാംപസിന് എതിര്‍ഭാഗത്തുള്ള വസതിയില്‍ വച്ചാണ് വൈസ് ചാന്‍സിലര്‍ക്ക് ഉദ്യോഗാര്‍ഥി പണം കൈമാറിയത്. റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ വിജിലന്‍സ് അംഗങ്ങള്‍ ഇന്നലെ രാവിലെയാണ് തെളിവ് സഹിതം ഇദ്ദേഹത്തെ പിടികൂടിയത്. സുരക്ഷയ്ക്കായി വൈസ് ചാന്‍സിലറുടെ വസതിയിലും കാംപസിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലും 50 ഓളം പൊലിസുകാരെ നിയോഗിച്ചിരുന്നു.
2016 മാര്‍ച്ച് മുതലാണ് ഗണപതിയെ ഭാരതിയാര്‍ യൂനിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലറായി നിയമിച്ചത്. ഗണപതിയുടെ കാലയളവില്‍ നടത്തിയ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനങ്ങള്‍ വിവാദമായിരുന്നു.
തുടര്‍ന്ന് ഇത്തരം നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."