വള്ളിത്തോടില്‍ വൈക്കോല്‍ കയറ്റി പോകുന്ന പിക്കപ്പ് വാനിന് തീ പിടിച്ചു
ഇരിട്ടി:വള്ളിത്തോടില്‍ വൈക്കോല്‍ കയറ്റി പോകുന്ന പിക്കപ്പ് വാനിന് തീ പിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് വള്ളിത്തോട് ടൗണിന് അടുത്ത് ട്രാക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപമാണ് സംഭവം. കര്‍ണ്ണാടകയില്‍ നിന്നും വൈക്കോല്‍ കയറ്റി മലയോരമേഖലയിലെ വിവിധ ഭാഗങ്ങളില്‍ കൊണ്ടണ്ടു പോകുന്ന പിക്കപ്പ് വാനില്‍ വൈദ്യുതി ലൈന്‍ തട്ടിയാണ് തീ പിടുത്തമുണ്ടണ്ടായത്.വള്ളിത്തോട് ഉളിക്കല്‍ മലയോര ഹൈവേയില്‍ റോഡിന് കുറുകെ വലിച്ച വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടണ്ടായത്.തീ പടരുന്നത് കണ്ടണ്ട നാട്ടുകാര്‍ ആളും കെട്ടിടങ്ങളും ഒഴിഞ്ഞ സ്ഥലത്തേക്ക് വാഹനം മാറ്റി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.നട്ടുച്ചയിലെ ചൂടില്‍ ആളികത്തുകയായിരുന്ന വൈക്കോലിലെ തീ ഇരിട്ടിയില്‍ നിന്നും സ്‌റ്റേഷന്‍ ഓഫിസര്‍ ജോണ്‍സണ്‍ പീറ്ററുടെ നേതൃത്വത്തിലുള്ള അഗ്‌നിശനാ സംഘം അണക്കുകയായിരുന്നു.അതേസമയം വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെഅനാസ്ഥയാണ് വൈക്കോലിന് തീ പിടിക്കാന്‍ ഇടയായതെന്ന് നാട്ടുകാര ആരോപിച്ചു.തീപിടിച്ച സ്ഥലത്തിന് ഏതാനും വാര അകലത്തിലാണ് വള്ളിത്തോട് സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.ഉളിക്കല്‍ വള്ളിത്തോട് മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡ് ഉയര്‍ത്തിയത് മൂലം വൈദ്യുത ലൈന്‍ അപകടകരാം വണ്ണം താഴ്ന്ന് കിടക്കുകയാണ്.ഇതു വഴി നിരവ്ധി ബസുകളും ഭാരം കയറ്റിയ ലോറികളും നിത്യവും കടന്നു പോകുന്നുണ്ടണ്ട്.ലൈന്‍ മാറ്റി സ്ഥാപിക്കുവാനുള്ള പണം ബന്ധപ്പെട്ടവര്‍ വൈദ്യുതി വകുപ്പില്‍ അടച്ച് 8 മാസം പിന്നിട്ടതായി നാട്ടുകാര്‍ ആരോപിക്കുന്നു.നിരവധി തവണ ഇതുമായി ബന്ധപ്പെട്ട്അധികൃതരെ സമീപിച്ചെങ്കിലും ലൈന്‍ മാറ്റി സ്ഥാപിക്കുവാന്‍ തയ്യാറാവുന്നില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."