50 ബസുകളില്‍ ക്രമക്കേട് കണ്ടെത്തി
തളിപ്പറമ്പ്: ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ആര്‍.ടി.ഒ മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് ടീം നടത്തിയ മിന്നല്‍ പരിശോധനകളില്‍ 50 ബസുകള്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ജില്ലയില്‍ രണ്ട് മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂനിറ്റുകളാണ് ഉള്ളത്. ഒരാഴ്ചക്കിടെ ജില്ലയിലെ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. പ്രധാനമായും സ്പീഡ് ഗവര്‍ണര്‍ എയര്‍ ഹോണ്‍ ഇവയാണ് പരിശോധിക്കുന്നത്.
ബസുകളുടെ അമിത വേഗതയെ കുറിച്ചും മത്സരയോട്ടത്തെക്കുറിച്ചും ജനങ്ങളില്‍ നിന്നുള്ള നിരന്തരമായ പരാതിയെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടന്നത്. ഇന്നലെ തളിപ്പറമ്പില്‍ നടന്ന പരിശോധനയില്‍ നിരവധി ബസുകള്‍ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ചാണ് സര്‍വിസ് നടത്തുന്നതെന്ന് കണ്ടെത്തി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ ക്രമക്കേട് നടത്തിയിട്ടുണ്ട്. ബസുടമളില്‍ നിന്ന് പിഴയീടാക്കി സ്പീഡ് ഗവര്‍ണര്‍ പുനസ്ഥാപിച്ച് ആര്‍.ടി.ഒക്കു മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. ക്രമക്കേട് ആവര്‍ത്തിച്ചാല്‍ പെര്‍മിറ്റ് റദ്ദ് ചെയ്യുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്ന് പരിശോധനാ സംഘം പറഞ്ഞു. റോഡുകളില്‍ പരിശോധന നടത്തുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പരിശോധന ഏര്‍പ്പെടുത്തിയത്. എ.എം.വി.ഐമാരായ കെ മണികണ്ഠന്‍, എം മനോജ് കുമാര്‍, പി ശ്രീനിവാസന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."