HOME
DETAILS

വിശക്കുന്നവരെ തേടി അത്താഴക്കൂട്ടം അശരണര്‍ക്കും അനാഥര്‍ക്കും കൈത്താങ്ങായി യുവാക്കളുടെ കൂട്ടായ്മ

  
Web Desk
February 14 2017 | 03:02 AM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be



ആലപ്പുഴ: അശരണര്‍ക്കും അനാഥര്‍ക്കും കൈതാങ്ങായി ആലപ്പുഴ നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയാണ് അത്താഴക്കൂട്ടം. അത്താഴത്തിന് വകയില്ലാതെ വിഷമിക്കുന്ന ആരെയും ഈ കൂട്ടായ്മ കൈവിടാറില്ല. വിശക്കുന്നവനെ തേടിപിടിച്ച് ഭക്ഷണമെത്തിക്കുന്ന കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ദിനംപ്രതി  ജനശ്രദ്ധ പിടിച്ചു പറ്റുകയാണ്. കഴിഞ്ഞ ഒന്നരവര്‍ഷമായി പട്ടണത്തില്‍ സായംസന്ധ്യകളില്‍  വിശക്കുന്നവരെ തേടിപിടിക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മുപ്പതോളം വരുന്ന ചെറുപ്പക്കാര്‍. പ്രതിഫലേച്ഛയില്ലാതെ ഈ കൂട്ടായ്മ നഗരത്തിലെ ആശുപത്രി പരിസരങ്ങളില്‍ അത്താഴം വിളമ്പിക്കൊïിരിക്കുന്നു.
വരുന്ന 16ന് കൂട്ടായ്മ അഞ്ഞൂറ് ദിവസങ്ങള്‍ തികയ്ക്കും.പട്ടണത്തില്‍ അത്താഴത്തിന് വകയില്ലാത്തവരായി ആരും ഉïാകരുതെന്ന ദൃഢനിശ്ചയമാണ് ഈ കൂട്ടായ്മയെ സമൂഹ മധ്യത്തിലേക്ക് ഇറങ്ങിചെല്ലാന്‍ പ്രേരിപ്പിച്ചത്. ഒഴിവില്ലാതെ ദിവസവും 50 ഭക്ഷണ പൊതികളുമായി എത്തുന്ന പ്രവര്‍ത്തകരെ തേടി തെരുവോരങ്ങളില്‍ ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്.  തെരുവില്‍ അലയുന്ന മാനസിക അസ്വാരസ്യങ്ങളുളളവര്‍ക്കും കടവരാന്തകളില്‍ അഭയം തേടിയിട്ടുളളവര്‍ക്കും ഇവര്‍ നിത്യേന ഭക്ഷണം നല്‍കുന്നു. നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജനറല്‍ ആശുപത്രിയുടെ പടിവാതിലില്‍ ഇപ്പോള്‍ അത്താഴക്കൂട്ടത്തിന്റെ ഭക്ഷണവïിയും കാത്ത് നില്‍ക്കുന്നവരും ഏറെയാണ്. അത്താഴക്കൂട്ടത്തിന്റെ ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊï് പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇപ്പോള്‍ ആഘോഷ പരിപാടികള്‍ക്ക് നിയന്ത്രണം വന്നു കഴിഞ്ഞു.
ആഘോഷങ്ങളെ ജീവകാരുണ്യമാക്കി മാറ്റിയാണ്  ഇപ്പോള്‍ നാട്ടുക്കാരും ഈ കൂട്ടായ്മയെ സഹായിക്കുന്നത്.  പ്രത്യേകിച്ചു ജന്മദിന ആഘോഷങ്ങള്‍ക്ക് അനാവശ്യമായി ചെലവിടുന്ന പണം അത്താഴക്കൂട്ടത്തെ ഏല്‍പ്പിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വിശക്കുന്നവന് ഭക്ഷണം എത്തിച്ചുക്കൊടുക്കുന്ന അത്താഴക്കൂട്ടത്തിന്റെ പ്രവര്‍ത്തികളില്‍ നാട്ടുക്കാര്‍ ഏറെ സംതൃപ്തരാണ്. ഇതിനു പുറമെ 28 നിര്‍ധനരായ കുടുംബങ്ങള്‍ക്ക് എല്ലാ മാസവും 2000 രൂപ വിലവരുന്ന പലചരക്ക് സാധനങ്ങളും എത്തിച്ചു കൊടുക്കുന്നുï്. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം എത്തിക്കുന്ന പതിവും അത്താഴംക്കൂട്ടം തെറ്റിക്കാറില്ല. രാജ്യത്താകമാനം പരന്നു കിടക്കുന്ന മലയാളി സുഹൃത്തുക്കളുടെയും പ്രവാസികളുടെയും  അകമഴിഞ്ഞ സഹായ സഹകരണങ്ങളാണ് അത്താഴക്കൂട്ടത്തെ മുന്നോട്ടു നയിക്കുന്നത്.
ആലപ്പുഴ പട്ടണം കേന്ദ്രീകരിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങൂം തണലുമായി വിവിധ പ്രദേശങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുï്. ഇവരാണ് സമൂഹത്തിലെ യാതനയും വേദനയും അനുഭവിക്കുന്നവരെ കïെത്തുന്നത്. ഇവര്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച് പീഡിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുകയാണ് ചെയ്യുന്നത്. സ്വന്തമായി അശരണരെ പാര്‍പ്പിക്കാന്‍ ഇടമില്ലാത്തതുക്കൊï് ജില്ലയിലെയും അന്യജില്ലകളിലെയും സുരക്ഷിതമായ ആശ്രിത ഭവനങ്ങളിലേക്ക് അനാഥകളെ എത്തിക്കുകയാണ് പതിവ്. ഇവിടെ സുരക്ഷിതരായി ഇവര്‍ കഴിയുന്നുïെങ്കിലും സ്വന്തം നാടുവിട്ട് നില്‍ക്കുന്നത് രോഗികളില്‍ പലര്‍ക്കും മാനസികമായി ബുദ്ധിമുട്ടുïാക്കുന്നുï്. ഇതുക്കൊïുതന്നെ സ്വന്തമായി ഒരു കെട്ടിടം ഉïാക്കാനുളള ശ്രമത്തിലാണ് സംഘാടകര്‍.
30 പേരുളള കൂട്ടായ്മയാണ് അത്താഴക്കൂട്ടത്തിന്റെ പിന്‍ബലം. പ്രവാസികളായ രാജി മേനോന്‍, രഞ്ജിനി സുജിത്ത്, ദീപാ മേനോന്‍, ബേനസീര്‍, റംല ഷാനവാസ്, നിര്‍മ്മല ജിജി തുടങ്ങിയ സ്‌പോണ്‍സറന്‍മാരുടെ സഹാടത്താലാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഒരു രൂപപോലും പിരിവ് നടത്താതെ അഭ്യൂദയകാംക്ഷികളുടെ സഹായത്തോടെ മുന്നോട്ടു പോകുന്ന അത്താഴക്കൂട്ടത്തിന് ഇനിയും ഏറെ ദുരം താïേïതുï്. ഇതിനായി കാരുണ്യത്തിന്റെ ഉറവവറ്റാത്ത സുമനസുകളെയാണ് അത്താഴക്കൂട്ടം പ്രതീക്ഷിക്കുന്നത്. ആലപ്പുഴയില്‍ ഈ കൂട്ടായ്മയ്ക്ക് ചുക്കാന്‍ പിടിക്കുന്നത് കലാകാരനും പ്രവാസിയുമായ എ ആര്‍ നൗഷാദാണ്. നൗഷാദിന് കരുത്തായി പ്രൊഫ. എന്‍ സുകുമാര മേനോന്‍, പ്രൊഫ. ബാലചന്ദ്രന്‍ , ചിത്രക്കാരന്‍ എം സുബൈര്‍, ഷിജു വിശ്വനാഥ്, സുനീര്‍ സുലൈമാന്‍, ദീപു, റഷീദ്, ബിലാല്‍, റഫീക്ക്, അന്‍സില്‍ , അനീസ് ഇസ്മയില്‍, ഷിറാസ് തുടങ്ങിവരുമുï്.. അത്താഴക്കൂട്ടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപെടേï വിലാസം : അത്താഴക്കൂട്ടം, സക്കറിയാ ബസാര്‍, ആലപ്പുഴ -12. ഫോണ്‍. 9567276181.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago