
ബജറ്റ്: പ്രവാസികളെ കേന്ദ്രം തഴഞ്ഞു; കേരളം കനിഞ്ഞു
ഗള്‍ഫ് മേഖലയുടെ വാതിലുകള്‍ അടയുമ്പോള്‍ സഹായിക്കാന്‍ ആരാരുമില്ലാതെ പ്രവാസികള്‍ ഒറ്റപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ അടുത്തിട്ടും കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ തഴഞ്ഞതായാണ് കേന്ദ്ര ബജറ്റ് സൂചിപ്പിക്കുന്നത്. എന്നാല്‍, പ്രവാസികള്‍ക്ക് കേരളം അല്‍പം കനിവ് സമ്മാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുന്നതായാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ബജറ്റുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് ഒരു കാലത്ത് തങ്ങളുടേതായ സഹായം ചെയ്ത പ്രവാസികള്‍ക്ക് നിലവിലെ പ്രതികൂല സാഹചര്യങ്ങളില്‍ തിരിച്ചുവരുമ്പോള്‍ ആശ്വാസമേകുന്ന ഉത്തേജന പാക്കേജ് ഒന്നും തന്നെ പ്രഖ്യാപിക്കാതെയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റ് അവതരിപ്പിച്ചത്. വികസനം എന്നു മാത്രം മുദ്രകുത്തുന്ന കേന്ദ്ര ബജറ്റ് പ്രവാസികളായി ജീവിക്കുന്ന പൗരന്മാര്‍ ഉണ്ടെന്ന ചിന്ത പോലുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നത് ചിന്തക്ക് കൂടുതല്‍ ആക്കം കൂട്ടിയിരിക്കുകയാണ്.
അടുത്ത കാലത്തായി ഗള്‍ഫ് മേഖലയില്‍നിന്ന് തൊഴില്‍ നഷ്ടപ്പെട്ടു വരുന്നവരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഏറ്റവും വലിയ പ്രവാസലോകമായ സഊദിക്ക് പുറമെ കുവൈത്തും ഒമാനും സ്വദേശിവത്കരണം പ്രഖ്യാപിച്ചതോടെ ഇത് ഇനിയും കൂടുകയാണ് ചെയ്യുക. മാത്രമല്ല, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സഊദിയില്‍ നിന്നു ലക്ഷക്കണക്കിന് ഇന്ത്യക്കാരായിരിക്കും ജോലി നഷ്ടപ്പെട്ടു നാട്ടിലെത്തുകയെന്നു വ്യക്തമായിക്കഴിഞ്ഞു. തൊഴില്‍ നഷ്ടം മാത്രമല്ല, ചെറുകിട ബിസിനസ് നടത്തി വന്നിരുന്നവരും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ പോകാനുള്ള ഒരുക്കത്തിലാണ്. അത്തരത്തിലാണ് ഇവിടുത്തെ ഭരണകൂടം സ്വന്തം പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി സംവിധാനങ്ങള്‍ ഒരുക്കുന്നത്. ഇത്രയും കാലം അന്നം തന്നതിലുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ട് തന്നെ പ്രവാസികള്‍ ഇവിടെ നിന്നു സ്വന്തം നാട്ടിലേക്ക് കുടിയേറുമ്പോള്‍ സ്വന്തം രാജ്യത്തെ ഭരണാധിപര്‍ കാണിക്കുന്നത് അവഗണന മാത്രമാണ്.
കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രവാസികളെ സംബന്ധിച്ച് ഒരു പരാമര്‍ശം പോലുമില്ലെന്നത് വേദനാജനകം തന്നെയാണ്. പുനരധിവാസം അടക്കം പല നൂതന പദ്ധതികളും ആസൂത്രണം ചെയ്തു പ്രവാസികള്‍ക്കായി നടത്താമെന്നിരിക്കെ ഇതൊന്നും ആവശ്യമില്ലെന്ന മട്ടില്‍ പ്രവാസികളെ തികച്ചും അവഗണിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. വിവിധ അറബ്, ഗള്‍ഫ് രാജ്യങ്ങളുമായി സര്‍ക്കാരിന് അടുത്ത ബന്ധമാണ് ഉള്ളതെന്നും എല്ലാം പരിഹരിക്കുന്ന വിദേശകാര്യ മന്ത്രി തന്നെയുണ്ടെന്ന് വാചാലരാകുന്നവര്‍ക്കും പ്രവാസികള്‍ക്കായി എന്തെങ്കിലും കൊണ്ടുവരാന്‍ കഴിയാത്തത് എന്തെന്ന ചോദ്യത്തിന് മറുപടിയില്ല. പ്രവാസ ലോകത്ത് നിന്ന് തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലേക്ക് തിരിക്കുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ ധനമന്ത്രാലയത്തിനു നേരത്തെ നല്‍കിയ നിവേദനത്തിനു പുല്ലു വിലയാണ് കല്‍പ്പിച്ചതെന്നു ബജറ്റ് വിളിച്ച് പറയുന്നുണ്ട്. ഇത്തരം ഒരു നിവേദനം കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. പ്രവാസിക്ഷേമ കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മക നിലപാടാണ് മോദി സര്‍ക്കാര്‍ തുടരുന്നതെന്ന ആക്ഷേപവുമായി പ്രവാസി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
വിമാന യാത്രക്കാരുടെ ബാഗേജ് അലവന്‍സ് ആനുപാതികമായി ഉയര്‍ത്തണമെന്ന ആവശ്യം തീരെ പരിഗണനയ്ക്ക് എടുത്തില്ല. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുമ്പോള്‍ ബാഗേജ് അലവന്‍സ് ഉയര്‍ത്തിയിരുന്നെങ്കില്‍ ആശ്വാസകരമാകുമായിരുന്നു. നിലവില്‍ പ്രവാസിക്ക് 45,000 രൂപക്ക് തുല്യമായ സാധനങ്ങള്‍ മാത്രമാണ് കൂടെ കൊണ്ടുവരാന്‍ അനുമതിയുള്ളത്. ഇതില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശം അവഗണിച്ചതിനാല്‍ ഇനിയും ഇതുതന്നെ തുടരാനാണ് പ്രവാസികള്‍ക്ക് വിധി. മാത്രമല്ല, വലിയ ടെലിവിഷന്‍ സെറ്റുകള്‍ കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് ഡ്യൂട്ടിയുടെ ഭാഗമായ മൂന്നു ശതമാനം സെസ് നാലായി ഉയര്‍ത്തിയതായും ബജറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, കേരള ബജറ്റ് പ്രവാസികള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നതാണ്. പ്രവാസി പെന്‍ഷന്‍ പരിഷ്‌കരിക്കാന്‍ നടപടി സ്വീകരിച്ചത് ഏറെ പ്രശംസനീയമാണ്. മാത്രമല്ല, വിവിധ കേസുകളില്‍ ജയിലുകളില്‍ അകപ്പെട്ട പ്രവാസികള്‍ക്ക് നിയമസഹായം നല്‍കാനായി നല്ലൊരു തുക സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ കേസുകളില്‍ ഉള്‍പ്പെട്ട് ഗത്യന്തരമില്ലാതെ കഴിയുന്ന പ്രവാസികള്‍ക്ക് ഇത് തീര്‍ത്തും ആശ്വാസമേകുന്നതാണ്. നിലവില്‍ ജയിലുകളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സഹായം ലഭിക്കാതെ ജയില്‍ ജീവിതം നീണ്ടുപോകുന്ന വാര്‍ത്തകള്‍ നിത്യേനയെന്നോണം നാം കേള്‍ക്കുന്നുണ്ട്. പുതിയ നിയമ സഹായ പദ്ധതി ഇതിനൊരു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ഇതോടൊപ്പം പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ ഡാറ്റാ ബേസും തുടങ്ങാന്‍ നടപടി സ്വീകരിച്ചത് എടുത്തുപറയേണ്ട നടപടിയാണ്. കൂടാതെ ഗ്രീവെന്‍സ് സെല്ലും സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ട്. ഏതാനും ആഴ്ചകള്‍ മുന്‍പ് ആരംഭിച്ച ലോക കേരളസഭക്ക് ശക്തി പകരാനായി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കാനും ലോക കേരളസഭയുടെ വിജയത്തിനുമായി 19 കോടി രൂപയാണ് വകയിരുത്തിയത്. എന്നാല്‍, ഇത് ഏതെല്ലാം കാര്യങ്ങള്‍ക്കാണ് ഇനി ഉപയോഗിക്കുകയെന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ഇതോടൊപ്പം പ്രവാസി ക്ഷേമത്തിന് 80 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പ്രവാസി മലയാളികളെ ലക്ഷ്യമിട്ട് മസാല ബോണ്ടുകള്‍ പുറപ്പെടുവിക്കുന്നതിന്ന് കിഫ്ബി ബോര്‍ഡ് കൈകൊണ്ട തീരുമാനം അടുത്ത ധനകാര്യ വര്‍ഷം ആദ്യം നടപ്പാക്കും. കൂടാതെ, കെ.എസ്. എഫിയുടെ എന്‍.ആര്‍.ഐ ചിട്ടികള്‍ വരുന്ന മാര്‍ച്ച്, ഏപ്രില്‍, മെയ് മാസത്തോടെ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഇതിനുള്ള ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ തയ്യാറായി കഴിഞ്ഞെന്നും ചിട്ടിയില്‍ ചേരുന്നവര്‍ക്ക് അപകട ഇന്‍ഷുറന്‍സും നിബന്ധനകള്‍ക്ക് വിധേയമായി പെന്‍ഷനും ലഭ്യമാകുമെന്നും പറയുന്നു. പലിശ ഉള്‍പ്പെടുത്താതെ ഡിവിഡന്റും കമ്മിഷനും ഉള്‍പ്പെടുത്തിയാണ് ചിട്ടിയുടെ തത്വങ്ങള്‍ എന്നത് ഗള്‍ഫ് മേഖലയില്‍ ചിട്ടിയെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നും കരുതുന്നു.
ഗള്‍ഫ് പ്രതിസന്ധി വരാനിരിക്കുന്നെന്നും അതേകുറിച്ച് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ബജറ്റില്‍ പരാമര്‍ശമുണ്ട്. പ്രതിസന്ധിയെ നേരിടാന്‍ വിവിധ മേഖലയില്‍ നിന്നുള്ള അനുഭവം നമുക്ക് കരുത്ത് പകരുമെന്ന് മന്ത്രി ആശ്വാസം കൊള്ളുന്നുണ്ട്. ലോക കേരളസഭ തുറന്നു വച്ച സാധ്യതകളെ ഉപയോഗപ്പെടുത്തി ലോകത്തെമ്പാടുമുള്ള പ്രഗത്ഭരായ പ്രൊഫഷനലുകളുടെ ഒരു ഡാറ്റാ ബേസ് സൃഷ്ടിക്കുകയും സംസ്ഥാനത്തെ നൂതന സംരംഭക വികസനത്തിന് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനു കൗണ്‍സിലിന് 20 കോടി രൂപയാണ് നീക്കി വച്ചത്. സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍, വിദേശങ്ങളില്‍ പ്രവാസി പ്രൊഫഷനല്‍ സമിതി, ബിസിനസ് ചേമ്പറുകള്‍, പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് കേരളം വികസന നിധി, എന്‍.ആര്‍.ഐ നിക്ഷേപത്തിനുള്ള ഏക ജാലകം,തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും അടുത്ത ലോക കേരളസഭ എം ഗ്ലോബല്‍ കേരളം ഫെസ്റ്റിവലിന്റെ സംഘാടനത്തിന് 19 കോടി രൂപയും വകയിരുത്തി.
ദുരന്തക്ലേശ ബാധിതരായ ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്രവാസികള്‍ക്ക് ഒറ്റത്തവണ സഹായം നല്‍കുന്നതിന് സാന്ത്വനം സ്‌കീം, ചികിത്സാ ചെലവുകള്‍, നിയമ സഹായം, എയര്‍ ആംബുലന്‍സ്, മൃതദേഹം തിരിച്ചെത്തിക്കല്‍, ജയില്‍ മോചിതര്‍ക്കുള്ള സഹായം എന്നിവക്കായി 16 കോടി വകയിരുത്തി. പ്രവാസികളുടെ ഓണ്‍ലൈന്‍ റിയല്‍ ടേം ഡാറ്റാ ബേസ് നിര്‍മാണം, ഗ്രീവന്‍സ് റിഡ്രസ്സല്‍ സെല്‍ സ്ഥാപിക്കല്‍, നിയമ വിരുദ്ധ റിക്രൂട്ട്‌മെന്റിനെതിരേയുള്ള ബോധവല്‍ക്കരണത്തിനും 'ഫിനിഷിങ് നൈപുണീ 'പരിശീലനത്തിനും സംവിധാനം ഉണ്ടാക്കുന്നതടക്കം ബോധവല്‍ക്കരണത്തിനും കുടിയേറ്റ സഹായത്തിനുമായി ഏഴു കോടി വകയിരുത്തിയിട്ടുണ്ട്.
നോര്‍ക്കയുടെ ജോബ് പോര്‍ട്ടല്‍ വികസനത്തിനും വിദേശ തൊഴിലുടമകളുമായി ബന്ധപ്പെട്ട കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്തുന്നതിനും എട്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. നോര്‍ക്ക വെല്‍ഫെയര്‍ ഫണ്ടിന് ഒന്‍പത് കോടി പ്രത്യേകം അനുവദിക്കുന്നതായും പ്രഖ്യാപനത്തിലുണ്ട്. തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനും നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിനും വേണ്ടി 17 കോടി രൂപയും എന്‍.ആര്‍.ഐ കമ്മിഷന് മൂന്ന് കോടി രൂപയും. മൊത്തം പ്രവാസി മേഖലക്ക് ബജറ്റില്‍ 80 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ലക്ഷം കോടിയിലേറെ രൂപ പ്രതിവര്‍ഷം നാട്ടിലേക്ക് അയക്കുന്നവരാണ് പ്രവാസി സമൂഹം. വാര്‍ഷിക വരുമാനത്തിന്റെ മൂന്നിരട്ടിയോളം വരും ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്
qatar
• a minute ago
കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ
Kuwait
• 4 minutes ago
മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു
National
• 18 minutes ago
തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം
National
• 29 minutes ago
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരേ ഇന്ത്യ സഖ്യം; തിരിച്ചറിയാന്‍ ആധാരം ജനന സര്‍ട്ടിഫിക്കറ്റ് മാത്രം- മൂന്നു കോടി ജനങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകും
Kerala
• 29 minutes ago
വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റങ്ങള്‍ വിപുലീകരിക്കണമെന്ന ഇസ്‌റാഈല്‍ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് സഊദിയും ഖത്തറും കുവൈത്തും
Saudi-arabia
• 34 minutes ago
കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ
Kerala
• an hour ago
യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം
uae
• an hour ago
ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 2 hours ago
ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍
uae
• 2 hours ago
രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന് മകളെ കൊന്നു
Kerala
• 2 hours ago
കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 2 hours ago
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്ക്കായി തിരച്ചിൽ
Kerala
• 2 hours ago
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം
Kerala
• 2 hours ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• 4 hours ago
എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച് ഡി.ഇ.ഒ റിപ്പോർട്ട്
Kerala
• 4 hours ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• 4 hours ago
വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• 4 hours ago
അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍
uae
• 3 hours ago
മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍
Business
• 3 hours ago
മതംമാറിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു
Kerala
• 3 hours ago