HOME
DETAILS

അവശ്യസേവന മേഖലയ്ക്കു മുന്‍ഗണന നല്‍കണം: പ്രിന്‍സിപ്പല്‍ സെക്രട്ടറി

  
backup
February 14, 2017 | 3:31 AM

%e0%b4%85%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8


കൊച്ചി: തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കുമ്പോള്‍ അവശ്യ സേവന മേഖലകള്‍ക്കു മുന്‍ഗണന നല്‍കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ് നിര്‍ദേശിച്ചു. കലക്ടറേറ്റ് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അംഗന്‍വാടികള്‍, അധിക പോഷകാഹാരം, തുറന്നയിടങ്ങളിലെ വിസര്‍ജനം തടയല്‍, പ്രധാന മന്ത്രി ആവാസ് യോജന, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം എന്നിവയ്ക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്.  എറണാകുളം ജില്ലയില്‍ നിന്ന് വരവു കൂടിയിട്ടുണ്ട്. ഇനി ശേഷിക്കുന്ന 45 ദിവസത്തിനുള്ളില്‍ ചെലവ് പൂര്‍ത്തിയാക്കാന്‍ ഒരുമിച്ചു നിന്നു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മികച്ച അങ്കന്‍വാടി പൂര്‍ത്തിയാക്കിയ പിറവം നഗരസഭയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിനന്ദിച്ചു.
ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് രണ്ടു ശ്മശാനം, ഏഴു സെമിത്തേരികള്‍, അറവുശാല എന്നിവയ്ക്കായി നാലുകോടിയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് യോഗം അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ അറിയിച്ചു. ഏഴു ക്രിമിറ്റോറിയങ്ങളുടെ പദ്ധതി കിഫ്ബിയില്‍പ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു.
യോഗത്തില്‍ മെമ്പര്‍ സെക്രട്ടറി കൂടിയ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ വാഹനവും ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കണം; ഇ20 പെട്രോള്‍ അടിച്ച് വാഹനം കേടായ സംഭവത്തില്‍ കോടതി വിധി

latest
  •  7 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ദുരന്തം; രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ രണ്ട് ബോട്ടുകള്‍ മറിഞ്ഞ് 500ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

International
  •  7 days ago
No Image

മമതയ്ക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ എം.പി കോയല്‍ മല്ലിക് രാജിവെച്ചു

National
  •  7 days ago
No Image

' ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓര്‍ക്കണം', ഭീഷണിയുമായി സി.പി.എം നേതാവ് എം.എം. മണി

latest
  •  7 days ago
No Image

വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

Kerala
  •  7 days ago
No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  7 days ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  7 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  7 days ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  7 days ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  7 days ago