സംസ്ഥാനത്ത് പുതിയ കാന്‍സര്‍ നയം പ്രഖ്യാപിക്കും: മന്ത്രി ശൈലജ
നിലമ്പൂര്‍: സംസ്ഥാനത്ത് പുതിയ കാന്‍സര്‍ നയം പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ലോക കാന്‍സര്‍ ദിനത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രികളില്‍ ആരംഭിക്കുന്ന പാലിയേറ്റീവ് കെയര്‍ കീമോ തെറാപ്പി യൂനിറ്റിന്റെ സംസ്ഥാന തല ഉദ്ഘാടനം നിലമ്പൂരില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. കാന്‍സര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധ-ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.
ആര്‍ദ്രം മിഷനിലൂടെ എല്ലാ ജില്ലാ ആശുപത്രികളിലും കീമോ തെറാപ്പി വാര്‍ഡുകള്‍ ആരംഭിക്കും. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ഓങ്കോളജി വിഭാഗം വിപുലീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യസ്ഥിതിയും ജീവിത ശൈലി രോഗങ്ങളെയും കുറിച്ച് പഠിക്കാനായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ സര്‍വേ നടത്തും. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ പ്രതിരോധവും ചികിത്സയും ലഭ്യമാക്കും. കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്ന പി.എച്ച്.സികളില്‍ മൂന്ന് സ്ഥിരം ഡോക്ടര്‍മാരേയും ആവശ്യമായ മറ്റു ജീവനക്കാരേയും നിയമിച്ചതായും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ തുടങ്ങിയ ആയുര്‍ദീപ്തി പദ്ധതി സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തന സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആര്‍ദ്രം മിഷനിലൂടെ നടപ്പാക്കുന്ന അഭയം സാന്ത്വന പരിചരണ പദ്ധതിയുടെ ലോകോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ഡോ. ബിബിന്‍ കെ.ഗോപാല്‍, ഡോ. ആര്‍.എല്‍ സരിത, ഡോ. കെ. സക്കീന, ഡോ. ഇ.കെ ഉമ്മര്‍, ഡോ. എ ഷിബുലാല്‍, ഡോ. കെ.മുഹമ്മദ് ഇസ്മാഈല്‍, ഡോ. സി.ഹമീദ്, ഡോ. അബ്ദുല്‍ജലീല്‍, ഡോ. കെ.വി പ്രകാശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."