ഇ. അഹമ്മദ് അനുസ്മരണം ഇന്ന് ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: മുസ്‌ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദ് അനുസ്മരണ സംഗമം ഇന്നു ഡല്‍ഹിയില്‍ നടക്കും. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വൈകിട്ട് അഞ്ചിനാണ് പരിപാടി.
ഫാസിസ്റ്റ് വിരുദ്ധ ചേരിയിലെ പ്രമുഖരെ അണിനിരത്തി സംഘടിപ്പിക്കുന്ന 'അനുസ്മരണ സംഗമം' രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനുള്ള ശക്തമായ കൂട്ടായ്മയാകുമെന്നു സംഘാടകരായ ഡല്‍ഹി ഘടകം കെ.എം.സി.സി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്, സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ എം.പി, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മിര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഇന്ത്യാടുഡേ മാനേജിങ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായി, മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ ശ്യാം സരണ്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."