മഹാദായി നദി പ്രശ്നം പരിഹരിക്കണമെന്ന് മോദിയോട് മുഖ്യമന്ത്രി
ബംഗളൂരു: ഗോവയുമായി ജല തര്‍ക്കമുള്ള മഹാദായി നദീ തര്‍ക്കം പരിഹരിക്കണമെന്ന്് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി സിദ്ധരാമയ്യ . പ്രധാനമന്ത്രി കര്‍ണാടകയില്‍ എത്താനിരിക്കെയാണ് മുഖ്യമന്ത്രിയുടെ ആവശ്യം.
പുരോഗമന രാഷ്ട്രീയവും മികച്ച നിക്ഷേപക സംസ്ഥാനവുമായ കര്‍ണാടകയിലേക്ക് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുകയാണ്. ഇന്ത്യക്ക് അഭിമാനമായി കര്‍ണാടക മാറുമെന്ന് തനിക്ക് ആത്മ വിശ്വാസമുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. കര്‍ണാടകക്കാരുടെ കുടിവെള്ള പ്രശ്നമായ മഹാദായി നദി തര്‍ക്കത്തില്‍ പരിഹാരം കണ്ടെത്താന്‍ ജനങ്ങള്‍ക്കായി പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണെന്ന് സിദ്ധരമായ്യ ട്വീറ്റ് ചെയ്തു. എന്നാല്‍ കര്‍ണാടക അഴിമതിയിലും കര്‍ഷക ആത്മഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലുമാണ് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്ന് സിദ്ധരാമയ്യക്ക് കര്‍ണാടക ബി.ജെ.പി നേതാവ് യെദിയൂരപ്പ മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."