HOME
DETAILS

സ്‌കൂള്‍ സമയ മാറ്റം സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചു; ചര്‍ച്ച അടുത്തയാഴ്ച്ച മന്ത്രി ശിവന്‍കുട്ടി  

  
July 15, 2025 | 11:42 AM

School timing change Samastha was misled by someone discussions next week says Minister Sivankutty

 

കണ്ണൂര്‍: സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും സമസ്ത നേതാക്കളുമായി അടുത്തയാഴ്ച്ച ചര്‍ച്ച നടത്തുമെന്നും മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാഭ്യാസവും മതവും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠനസമയം വിദ്യാഭ്യാസ നിയമങ്ങള്‍ക്ക് അനുസരിച്ചാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ സമസ്തയ്ക്ക് അവരുടെ അഭിപ്രായം പറയാമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണ്. സ്‌കൂള്‍ സമയമാറ്റത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിനായി സമസ്തയുടെ നേതാവായ ജിഫ് രി തങ്ങളെ ഫോണില്‍ വിളിച്ചിരുന്നെന്നും ചര്‍ച്ചയ്ക്ക് തയാറാണെന്ന് അദ്ദേഹം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ സമസ്തയെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. അതേസമയം ചര്‍ച്ച തീരുമാനം മാറ്റാനല്ല, ബോധ്യപ്പെടുത്താനണെന്നും ശിവന്‍കൂട്ടി കൂട്ടിച്ചേര്‍ത്തു. 47 ലക്ഷം വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠിക്കുന്നുണ്ടെന്നും എല്ലാവരുടെയും താല്‍പര്യമാണ് സംരക്ഷിക്കുകയെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഏതെങ്കിലും വിഭാഗത്തിന്റെ വിശ്വാസത്തിനോ പ്രാര്‍ത്ഥനക്കോ എതിരല്ല. പക്ഷേ, കുട്ടികളുടെ വിദ്യാഭ്യസവും അക്കാദമിക മുന്നേറ്റവുമാണ് ഏറ്റവും വലുത്. 

സ്‌കൂളുകളിലെ പാദപൂജയെയും ഗവര്‍ണറെയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. പാദപൂജ നടത്താനുള്ള ഗവര്‍ണറുടെ ആഗ്രഹം മനസ്സിലിരിക്കുകയേയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. ആര്‍.എസ്.എസ് സംരക്ഷണയില്‍ പാദപൂജ നടത്തിയാല്‍ നിയമപരമായി സ്‌കൂളുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളെക്കൊണ്ട് കാല് കഴുകിപ്പിക്കുന്നതിനെ ഗവര്‍ണര്‍ക്ക് എങ്ങനെ അനുകൂലിക്കാന്‍ സാധിക്കുന്നുവെന്നും മന്ത്രി ചോദിച്ചു. സര്‍വകലാശാലകളിലെ ഭരണ സ്തംഭനത്തിന്റെ പൂര്‍ണ ഉത്തരവാദി ഗവര്‍ണറാണെന്നും മന്ത്രി വി. ശിവന്‍കുട്ടി കുറ്റപ്പെടുത്തി. കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായ സാഹചര്യം ഉള്‍ക്കൊണ്ട് ഗവര്‍ണര്‍ രാജിവെക്കുകയാണ് വേണ്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു

 

The Samastha Kerala Jem-iyyathul Ulama was reportedly misled regarding the proposed school timing changes in Kerala. Education Minister V. Sivankutty has clarified the issue and announced that discussions on the matter will be held next week to address concerns and finalize decisions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  8 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  8 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  8 days ago
No Image

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

uae
  •  8 days ago
No Image

സമുദ്ര സംരക്ഷണത്തിന് അത്യാധുനിക കപ്പലുമായി ഖത്തർ; പരിസ്ഥിതി നിരീക്ഷണ സംവിധാനം ഇനി കൂടുതൽ കരുത്തുറ്റതാകും

qatar
  •  8 days ago
No Image

മൃതദേഹങ്ങളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച് 'പുത്തൻ' എന്ന പേരിൽ വിൽപന; ഇൻഡോറിൽ വൻ മാഫിയ സംഘം പിടിയിൽ

National
  •  8 days ago
No Image

കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ തലയിലേക്ക് കോണ്‍ക്രീറ്റ് തൂണ്‍ ഇടിഞ്ഞുവീണ് ഏഴുവയസുകാരന് ദാരുണാന്ത്യം 

Kerala
  •  8 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് തീപിടിച്ച് നാവികന് ദാരുണാന്ത്യം, നാല് പേർക്ക് പരുക്ക്; സഹായവുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്

uae
  •  8 days ago
No Image

പാകിസ്താൻ നായകൻ രോഹിത് ശർമ്മ! പ്ലെയിങ് ഇലവനിൽ മുഴുവൻ ഇന്ത്യക്കാർ; സംഭവം ബംഗ്ലാദേശ് - പാകിസ്താൻ മത്സരത്തിനിടെ

Cricket
  •  8 days ago
No Image

കൈക്കൂലിക്കേസില്‍ ക്യാമറയില്‍ കുടുങ്ങി; ഇന്ന് ബംഗാളിന്റെ മുഖ്യമന്ത്രി; സുവേന്ദു അധികാരിയെ പരിഹസിച്ച മോദിയുടെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു 

National
  •  8 days ago