നോയ്ഡ പൊലിസ് വെടിവയ്പ്: വ്യാജ ഏറ്റുമുട്ടലെന്ന് കുടുംബം
ലഖ്‌നൗ: കഴിഞ്ഞ ദിവസം യുവാക്കള്‍ക്ക് നേരെ നോയ്ഡ പൊലിസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദവുമായി കുടുംബാംഗങ്ങള്‍.
പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പ്രമോഷനുവേണ്ടി പൊലിസ് പ്രദേശത്തെ യുവാക്കള്‍ക്ക് നേരെ ഏറ്റുമുട്ടലിന് പദ്ധതിയിട്ടുവെന്നും ജാതിപ്പേര് വിളിച്ചാണ് അക്രമിച്ചതെന്നും പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജിതേന്ദ്ര യാദവിന്റെ ബന്ധു വിജേഷ്ണ യാദവ് പറഞ്ഞു.
എന്നാല്‍ ഈ വാദം പൊലിസ് തള്ളി. വ്യക്തി വിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലിസ് ഭാഷ്യം. സംഭവത്തില്‍ എസ്.ഐയെ അറസ്റ്റുചെയ്യുകയും നാല് പൊലിസുകാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച ഗാസിയാബാദിനടുത്തുള്ള ബെര്‍ഹംപൂരില്‍ ഒരു വിവാഹ നിശ്ചയ പരിപാടി കഴിഞ്ഞ് കാറില്‍ മടങ്ങിയ യുവാക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
രാത്രി പത്ത് മണിയോടെ നോയ്ഡ 112ല്‍ വെച്ച് നാല് പൊലിസുകാര്‍ ജീപ്പിലെത്തി കാര്‍നിര്‍ത്തിക്കുകായും യാവാക്കളെ മര്‍ദിക്കുയും ചെയ്‌തെന്നും വിജേഷ്ണ യാദവ് പറഞ്ഞു. ജാതിപ്പേര്‍ വിളിച്ചായിരുന്നു മര്‍ദനമെന്നും അദ്ദേഹം ആരോപിച്ചു.ജിതേന്ദ്ര യാദവിന്റെ കഴുത്തിനാണ് വെടിയേറ്റത്.
സമാന ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി. കഴിഞ്ഞ ദിവസം രണ്ടു യുവാക്കളെ പൊലിസ് വെടിവയ്ച്ച് പരുക്കേല്‍പ്പിച്ചത് വ്യാജ ഏറ്റുമുട്ടലായിരുന്നു. പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് യു.പി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. പ്രമോഷനാണ് പൊലിസുകാര്‍ ഇത്തരം വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവ് പങ്കൂരി പതക് ട്വീറ്റ് ചെയ്തു.
യുവാക്കളെ പൊലിസ് വെടിവയ്ച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും പൊലിസ് കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് യു.പി പൊലിസ് സീനിയര്‍ സുപ്രണ്ട് ലുവ് കുമാര്‍ പറഞ്ഞു.കൂടാതെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് യു.പിയാണെന്ന റിപ്പോര്‍ട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 794 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. 2000-17 കാലയളിവന്നിടെ നടന്ന ഏറ്റുമുട്ടലുകളുടെ റിപ്പോര്‍ട്ടാണിത്. ഇത് ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 44.5 ശതമാനം വരും. ഈ കേസുകളില്‍ 51 എണ്ണം മാത്രമാണ് തീര്‍പ്പായത്. ബാക്കി കെട്ടിക്കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."