സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അസുഖാവധി: നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു
ജിദ്ദ: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവധി അപേക്ഷക്കുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ഇത് സംബന്ധിച്ച് സിവില്‍ സര്‍വീസ് മന്ത്രാലയം ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. അത്യാവശ്യമുളള തൊഴിലാളികള്‍ക്ക് മാത്രമേ അസുഖാവധി കിട്ടൂ.
അംഗീകൃത ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയാല്‍ ഒരു ദിവസത്തെ അവധി കിട്ടും. മൂന്ന് ദിവസത്തെ അവധി വേണ്ടവര്‍ ആശുപത്രിയില്‍ നിന്ന് നിര്‍ദ്ദിഷ്ട രേഖകള്‍ സമര്‍പ്പിക്കണം. രണ്ട് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ നാല് ദിവസത്തെ അവധി കിട്ടൂ. നാലില്‍ കൂടുതല്‍ ദിവസം അവധി വേണമെങ്കില്‍ രണ്ട് ഡോക്ടറും ഒരു കണ്‍സള്‍ട്ടന്റും സാക്ഷ്യപ്പെടുത്തണം.
ഒരുമാസത്തില്‍ കൂടുതല്‍ അവധി വേണ്ടതുണ്ടെങ്കില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധിച്ച ശേഷമാകും ഇത് നല്‍കുക.
പുതിയ നിബന്ധനകള്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ബാധകമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."