വധിക്കുമെന്നു ഭീഷണി: നെഹ്റു കോളജ് ചെയര്‍മാനെതിരേ കേസ്
വടക്കാഞ്ചേരി (തൃശൂര്‍): വിദ്യാര്ഥികള്ക്കെതിരേ വധഭീഷണി മുഴക്കി എന്ന പരാതിയില്‍ പാമ്പാടി നെഹ്റു കോളജ് ചെയര്മാന് പി കൃഷ്ണദാസിനെതിരേ പഴയന്നൂര്‍ പൊലിസ് കേസെടുത്തു.
കുട്ടികളെ നിലയ്ക്കു നിര്‍ത്തണമെന്നും കോളജിനെതിരേ നടക്കുന്ന സമരം അവസാനിപ്പിച്ചില്ലെങ്കില്‍ വധിക്കുമെന്നുമായിരുന്നു എതാനും മാതാപിതാക്കളെ ഫോണില്‍ വിളിച്ചുള്ള ഭീഷണി. ഇതു സംബന്ധിച്ച് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ജിഷ്ണുവിന്റെ ദുരൂഹ മരണത്തില്‍ കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി വടക്കാഞ്ചേരി കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഴയന്നൂര്‍ പൊലിസ് മറ്റൊരു കേസുകൂടി എടുത്തിട്ടുള്ളത്.
പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ കോളജിന് മുന്നില്‍ നടത്തുന്ന സമരം കൂടുതല്‍ ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."