HOME
DETAILS

ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

  
Web Desk
June 30 2025 | 14:06 PM

Congress Chief Mallikarjun Kharge Warns Against Tampering with Constitution

ഡല്‍ഹി: ഭരണഘടനയെ ചൊല്ലിയുള്ള വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രംഗത്ത്. ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസിന് പാവപ്പെട്ടവര്‍ മുന്നേറുന്നത് അംഗീകരിക്കാനാവുന്നില്ലെന്നും, അതിനാലാണ് മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങള്‍ അവര്‍ക്ക് ദഹിക്കാത്തതെന്നും ഖാര്‍ഗെ ആരോപിച്ചു.

ആമുഖത്തിലെ 'സോഷ്യലിസ്റ്റ്', 'മതേതര' എന്നീ വാക്കുകള്‍ പുനഃപരിശോധിക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുടെ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'പാവപ്പെട്ടവര്‍ ഉയര്‍ന്നുവരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആചരിച്ചിരുന്നത് തുടരണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് സോഷ്യലിസം, മതേതരത്വം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഇഷ്ടപ്പെടാത്തത്,' ഖാര്‍ഗെ പറഞ്ഞു.

'ആര്‍.എസ്.എസ് എപ്പോഴും ദരിദ്രര്‍ക്കും, പിന്നാക്കക്കാര്‍ക്കും, പട്ടികജാതിക്കാര്‍ക്കും, മറ്റ് സമുദായങ്ങള്‍ക്കും എതിരാണ്. അവര്‍ക്ക് അത്ര താല്പര്യമുണ്ടെങ്കില്‍, തൊട്ടുകൂടായ്മ നീക്കം ചെയ്യാമായിരുന്നു. അവര്‍ ഹിന്ദു മതത്തിന്റെ വക്താക്കളാണെന്ന് അവകാശപ്പെടുന്നു. അങ്ങനെയാണെങ്കില്‍, തൊട്ടുകൂടായ്മ നീക്കം ചെയ്യണം,' ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Congress President Mallikarjun Kharge has issued a strong warning against any attempts to alter the Constitution, vowing to resist such moves with all might. Kharge criticized the RSS, stating that they can't accept the progress of the poor and marginalized, which is why they find it hard to digest concepts like secularism and socialism. This comes amid a growing controversy over the Constitution ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം

Kerala
  •  2 days ago
No Image

പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്‌പോര്‍ട്ട് അപേക്ഷാ പ്രക്രിയയിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

uae
  •  2 days ago
No Image

യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ

uae
  •  3 days ago
No Image

മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു

Kerala
  •  3 days ago
No Image

താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ തടയുന്നതിനായുള്ള നടപടികൾ പഠിക്കാൻ വിദഗ്ധ സമിതിയെ അയക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

Kerala
  •  3 days ago
No Image

കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ

Football
  •  3 days ago
No Image

നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്‍

uae
  •  3 days ago
No Image

മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്

National
  •  3 days ago
No Image

ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്

Cricket
  •  3 days ago
No Image

സഊദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴ; അസീറില്‍ മിന്നല്‍ പ്രളയത്തില്‍ കാറുകള്‍ ഒലിച്ചുപോയി

Saudi-arabia
  •  3 days ago