HOME
DETAILS

ഡല്‍ഹിയില്‍ ഏറ്റുമുട്ടലിനിടെ പിടികിട്ടാപുള്ളി പിടിയില്‍

  
backup
February 05 2018 | 03:02 AM

national-05-01-18-sharpshooter-from-ups-kasganj-arrested-in-delhi-encounter

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഏറ്റുമുട്ടലിനിടെ പിടികിട്ടാപുള്ളി പിടിയില്‍. റിപ്പബ്ലിക് ദിനത്തില്‍ സംഘര്‍ഷമുണ്ടായ ഉത്തര്‍പ്രദേശ് കസഗഞ്ച് സ്വദേശി തന്‍വീര്‍ എന്ന മുനവ്വറാണ് പിടിയിലായത്. ഷാര്‍പ്ഷൂട്ടറായ ഇയാള്‍ ഇരട്ടക്കൊലപാതകമടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാളെ പിടികൂടുന്നവര്‍ക്ക് 70,000രൂപയും പൊലിസ് പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു.

ഓഖ്‌ല മണ്ഡിയില്‍ ഇയാള്‍ എത്തുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാല്‍ ഇവര്‍ പ്രദേശത്ത് എത്തിയ ഉടനെ പൊലിസിനു നേരെ നിറയൊഴിച്ചു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിനൊടുവില്‍ പൊലിസ് ഇയാളെ പിടികൂടുകയായിരുന്നു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."