HOME
DETAILS

ജില്ല കൈയടക്കി ക്വട്ടേഷന്‍ സംഘങ്ങള്‍

  
backup
February 14 2017 | 20:02 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b5%88%e0%b4%af%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%b7

 

കായംകുളം: ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ജില്ലയുടെ തെക്കന്‍ ഭാഗങ്ങളില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിമുറുക്കുന്നു.വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് കൊലപാതകങ്ങളാണ് ജില്ലയില്‍ അരങ്ങേറിയത്.ഇതില്‍ രണ്ട് കൊലപാതകങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് നടന്നത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു പേരും യുവാക്കളാണ്.മാരകായുധങ്ങളുമായി വളരെ ആസൂത്രിതമായി വാഹനങ്ങളില്‍ എത്തുന്ന സംഘങ്ങള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് കൃത്യം നടത്തുന്നത്.
കൊലപാതകങ്ങള്‍ തുടര്‍ക്കഥയായതോടെ ജനങ്ങളുടെ ഭീതി വര്‍ധിച്ചിരിക്കുകയാണ്.ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊലിസിനും കഴിയുന്നില്ല. മൂന്ന് കൊലപാതകങ്ങളും അരങ്ങേറിയത് ഹരിപ്പാട്,കായംകുളം മേഖലകളിലാണ്. ഹരിപ്പാട് കരുവാറ്റയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉല്ലാസ് വെട്ടേറ്റ് മരിച്ചതാണ് ആദ്യത്തെ സംഭവം.ഫെബ്രുവരി ഒന്നിനായിരുന്നു ഈ സംഭവം അരങ്ങേറിയത്.
ഈ കൊലപാതകത്തിലെ പ്രതികള്‍ക്ക് വേണ്ടി പൊലിസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഫെബ്രുവരി പത്തിന് വീണ്ടും ബൈക്കിലെത്തിയ സംഘം യുവാവിനെ പട്ടാപകല്‍ വെട്ടിക്കൊന്നത്.ഡി.വൈ.എഫ്.ഐ കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറി കരുവാറ്റ ജിഷ്ണു ഭവനത്തില്‍ ജിഷ്ണു(24)ആണ് കൊല്ലപ്പെട്ടത്.മുഖം മറച്ചെത്തിയ പത്തോളം വരുന്ന സംഘം ജിഷ്ണുവിനെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇതിന്റെ നടുക്കം വിട്ടുമാറും മുമ്പേയാണ് ജില്ലയില്‍ തന്നെ വീണ്ടുംഅടുത്ത കൊലപാതകം അരങ്ങേറിയത്.കാറിലെത്തിയ ക്വട്ടേഷന്‍ സംഘം യുവാവിനെ റോഡരുകിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.കായംകുളം കണ്ടല്ലൂര്‍ തെക്ക് ശ്രാവണ സദനത്തില്‍ സുമേഷ് (30 )നെ ആണ് കൊലപ്പെടുത്തിയത്. രാത്രി കണ്ടല്ലൂര്‍ കളരിക്കല്‍ ജങ്ഷന് സമീപം വച്ച് സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന സുമേഷിനെ കാറിലെത്തിയ അഞ്ചോളം വരുന്ന സംഘം ഓടിച്ചിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
സമീപത്തെ വയലിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്തുടര്‍ന്ന് വെട്ടി,പിന്നീട് സംഘം കാറില്‍ രക്ഷപ്പെട്ടു.നിരവധി ക്രിമനല്‍ കേസുകളില്‍ പ്രതിയായ സുമേഷ് ഗുണ്ടാനിയമ പ്രകാരം റിമാന്‍ഡിലായിരുന്നു കഴിഞ്ഞ രണ്ട് മാസം മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയത് മുന്‍വൈരാഗ്യത്തിന്റെ പേരില്‍ സുമേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
അതേ സമയം ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ 30 അംഗ പ്രത്യേക പൊലിസ് പ്ലാറ്റൂണ്‍ രൂപവത്ക്കരിച്ചു. കായംകുളം ഡിവൈ.എസ്.പി എന്‍ രാജേഷിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് എസ്.ഐ. മാരാണ് സംഘത്തെ നയിക്കുന്നത്.
ഹരിപ്പാട് പൊലിസ് സ്റ്റേഷനോട് ചേര്‍ന്ന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. മേഖലയില്‍ മൂന്നുപേര്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഡി.ജി.പി.ലോക്‌നാഥ് ബഹ്‌റ, എ.ഡി.ജി.പി ബി സന്ധ്യ എന്നിവര്‍ ഞായറാഴ്ച ഹരിപ്പാട്ടെത്തിയിരുന്നു.
ക്വട്ടേഷന്‍ സംഘങ്ങളുടെ ഭീകരമായ ആക്രമണങ്ങളുടെ സ്വഭാവവും ജനങ്ങളുടെ ഭീതിയും കണക്കിലെടുത്ത് ഡി.ജി.പിയാണ് പ്രത്യേക സംഘത്തിന് രൂപം നല്‍കാന്‍ നിര്‍ദേശിച്ചത്. സംഘത്തെ നയിക്കുന്ന എസ്.ഐ.മാര്‍ക്ക് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗികചുമതലകള്‍ നല്‍കുകയില്ല. ഇവര്‍ മുഴുവന്‍ സമയവും ക്വട്ടേഷന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
കായംകുളം, കരീലക്കുളങ്ങര, കനകക്കുന്ന്, തൃക്കുന്നപ്പുഴ, ഹരിപ്പാട്, വീയപുരം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ച ചെയ്യാനുള്ള കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത് അന്വോഷണ സംഘത്തിന് പ്രത്യക സിംകാര്‍ഡ് നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago