HOME
DETAILS
MAL
ജേക്കബ് സുമ: എ.എന്‍.സി അടിയന്തര യോഗം ചേര്‍ന്നു
backup
February 06 2018 | 04:02 AM
ജോഹന്നാസ്ബര്‍ഗ്: പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറില്ലെന്ന ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ പ്രസ്താവനയെ തുടര്‍ന്ന് ഭരണ കക്ഷിയായ ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് (എ.എന്‍.സി) അടിയന്തര യോഗം ചേര്‍ന്നു. ജേക്കബ് സുമയുടെ ഭാവി ചര്‍ച്ച ചെയ്യാനായി ജോഹന്നാസ്ബര്‍ഗിലാണ് യോഗം ചേര്‍ന്നത്.
അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ജേക്കബ് സുമയുടെ രാജിക്കായി സമ്മര്‍ദം ഉയര്‍ന്നിട്ടുണ്ട്. അടുത്ത വര്‍ഷം ജേക്കബ് സുമയുടെ പ്രസിഡന്റ് കാലാവധി അവസാനിക്കും. നിലവിലെ സാഹചര്യങ്ങള്ബോധ്യപ്പെടുത്താന് എ.എന്‍.സിയുടെ മുതര്‍ന്ന ആറു നേതാക്കള്‍ പ്രസിഡന്റിനെ കണ്ടെങ്കിലും കൂടിക്കാഴ്ച പരാജയമായിരുന്നുവെന്ന് അവര്‍ അറിയിച്ചു. രാജിവയ്ക്കാന്‍ പ്രസിഡന്റ് തയാറല്ലെന്ന് പ്രതിപക്ഷ നേതാവ് ജൂലിയസ് മെലേമാ കഴിഞ്ഞ ദിവസം ട്വിറ്റര്‍ വഴി അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."