ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല
ആലപ്പുഴആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിച്ചു. ആലപ്പുഴ പള്ളാത്തുരുത്തിയിൽ സംഭവമുണ്ടായത്. വിനോദ സഞ്ചാരികള്‍ കയറിയിരുന്ന ലേക്ക് ഹോം എന്ന് ഹൗസ് ബോട്ടാണ് തീ പിടിച്ചത് പൂര്‍ണമായും കത്തിനശിച്ചത്. ബോട്ടിന് തീപിടിച്ചെങ്കിലും ബോട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി മാറ്റി. ആളപായമില്ല. സംഭവം നടക്കുമ്പോള്‍ ആറ് ഉത്തരേന്ത്യൻ ടൂറിസ്റ്റുകളായിരുന്നു ഹൗസ് ബോട്ടിലുണ്ടായിരുന്നത്.
കായലിലൂടെയുള്ള യാത്രക്കിടെ കരയോട് ചേര്‍ന്ന് ഹൗസ് ബോട്ട് കെട്ടിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. ഹൗസ് ബോട്ടിൽ പുക ഉയര്‍ന്നപ്പോള്‍ തന്നെ അതിനാൽ വേഗത്തിൽ പുറത്തെത്തിക്കാനായി. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണണമെന്നാണ് പ്രാഥമികറിപ്പോർട്ട്.
A houseboat in Alappuzha caught fire, resulting in complete destruction. Thankfully, there were no casualties reported in the incident, which raises concerns about safety protocols on houseboats in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."