HOME
DETAILS

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

  
Ashraf
October 30 2024 | 14:10 PM

high court send notice to suresh gopi on thrissur loksabha election

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടിയെന്ന പരാതിയില്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസയച്ചു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നേതാവ് എ.എസ് ബിനോയ് നല്‍കിയ ഹരജിയിലാണ് കോടതി നടപടി. മൂന്നാഴ്ച്ചക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നം ഉപയോഗിച്ച് ബി.ജെ.പി, എന്‍.ഡി.എ നേതാക്കള്‍ വോട്ടര്‍മാരെ സ്വാധീനിച്ചു. ശ്രീരാമന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് പറഞ്ഞ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടിയുടെ പരാമര്‍ശവും ഹരജിയില്‍ ചൂണ്ടിക്കാട്ടി. 

മാര്‍ച്ച് 30ന് ഇരിങ്ങാലക്കുട റാണ പൂതംക്കുളം മൈതാനിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിലാണ് അബ്ദുല്ലക്കുട്ടി ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥിച്ചത്. ഇതെല്ലാം സുരേഷ് ഗോപിയുടെ അറിവോടെയാണെന്നുമാണ് ബിനോയ് നല്‍കിയ ഹരജിയിലുള്ളത്.

high court send notice to suresh gopi on thrissur loksabha election



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ബസ്, മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എ.സി വിശ്രമ കേന്ദ്രങ്ങൾ കൂടി

uae
  •  2 days ago
No Image

രജിസ്ട്രാർ കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുത്; നോട്ടിസ് നൽകി വിസി ഡോ. സിസ തോമസ്

Kerala
  •  2 days ago
No Image

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം

Kerala
  •  2 days ago
No Image

കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും കൊല്ലത്തും ബസുകള്‍ തടഞ്ഞു

Kerala
  •  2 days ago
No Image

ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പെന്ന് എക്‌സ്; റോയിട്ടേഴ്സിന്റെ ഉൾപ്പെടെ 2355 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നിർദേശിച്ചു

National
  •  2 days ago
No Image

കെ.എസ്.ആർ.ടി.സി ഇന്ന് റോഡിലിറങ്ങുമോ?: പണിമുടക്കില്ലെന്ന് മന്ത്രി, ഉണ്ടെന്ന് യൂനിയൻ; ഡയസ്നോൺ പ്രഖ്യാപിച്ച് സി.എം.ഡി

Kerala
  •  2 days ago
No Image

ബിഹാർ വോട്ടർപട്ടിക: പ്രതിപക്ഷ പാർട്ടികൾ സുപ്രിംകോടതിയിൽ

National
  •  2 days ago
No Image

വോട്ടർ പട്ടിക: ഡൽഹിയിലും 'പൗരത്വ' പരിശോധന

National
  •  2 days ago
No Image

ദേശീയ പണിമുടക്ക് തുടരുന്നു: കേരളത്തിലും ഡയസ്‌നോണ്‍; വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു 

National
  •  2 days ago
No Image

തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്കു നേരെ ആക്രമണം

Kerala
  •  2 days ago