കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്
അബൂദബി: കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി അബൂദബി ആസ്ഥാനമായ എത്തിഹാദ് എയര്‍വേയ്‌സ്. നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാലാണ് സര്‍വീസ് റദ്ദാക്കുന്നതെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്ന് മുതല്‍ നവംബര്‍ 2 വരെയാണ് സര്‍വീസുകള്‍ മുടങ്ങുകയെന്ന് അധികൃതര്‍ അറിയിച്ചു.
അബൂദബിയില്‍ നിന്ന് കുവൈത്തിലേയ്ക്കുള്ള ഇവൈ 651, കുവൈത്തില്‍ നിന്ന് അബൂദബിയിലേയ്ക്കുള്ള ഇവൈ 652 തുടങ്ങിയ വിമാനങ്ങളെയാണ് തീരുമാനം ബാധിച്ചത്. ഈ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്രാ സൗകര്യം ഒരുക്കാനും അല്ലെങ്കില്‍ മുഴുവന്‍ തുക റീഫണ്ടു നല്‍കാനും തയ്യാറാണെന്ന് എയര്‍ലൈന്‍ അറിയിച്ചു. ഇതിനായി യാത്രക്കാര്‍ എയര്‍ലൈന്‍ അധികൃതരെ നേരിട്ട് ബന്ധപ്പെടുക. അതേസമയം, etihad.com/manage സന്ദര്‍ശിച്ചോ യാത്രക്കാര്‍ക്ക് വിവരങ്ങള്‍ അന്വേഷിക്കാം. ഇതിലൂടെ ഏറ്റവും പുതിയ ഫ്‌ലൈറ്റ് വിവരങ്ങള്‍ എയര്‍ലൈന്‍ ഉപയോക്താക്കളെ എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ വഴി അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനാകും.
ബുക്കിങ്ങില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഉപയോക്താക്കള്‍ക്ക് എയര്‍ലൈനിന്റെ പ്രാദേശിക ഫോണ്‍ നമ്പറുകളിലൂടെയും, തത്സമയ ചാറ്റിലൂടെയും, സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും ബന്ധപ്പെടാം. അതേസമയം, അബൂദബിയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മറ്റ് എത്തിഹാദ് എയര്‍വേയ്‌സ് വിമാനങ്ങള്‍ ഈ കാലയളവില്‍ സര്‍വീസ് നടത്തുന്നുണ്ട്.
Etihad Airways has announced a temporary suspension of services to Kuwait for four days, citing operational requirements. Passengers are advised to check flight status and contact the airline for alternative arrangements.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."