ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍
കോഴിക്കോട്: നാദാപുരം പാറക്കടവില്‍ ബുള്ളറഅറ്റ് ബൈക്കിന് തീപ്പിടിച്ചു. പാറക്കടവിലെ സ്വകാര്യ ആശുപത്രി പരിസരത്തുവെച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡോക്ടറെ കണ്ട് മടങ്ങിയ ദമ്പതികള്‍ ബുള്ളറ്റ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊട്ടിത്തെറിയോടെ തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരും അവിടെ നിന്നും ഓടിമാറിയതിനാല്‍ വലിയ അപകടത്തില്‍ നിന്ന് ദമ്പതികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.
ഓടിക്കൂടിയ നാട്ടുകാരും സമീപത്തെ കടയിലെ ജീവനക്കാരും ചേർന്ന് തീ അണച്ചു. ബൈക്ക് പൂർണമായും കത്തിനശിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ വരുണിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. ഇരിങ്ങണ്ണൂര്‍ സ്വദേശി സൗപര്‍ണ്ണികയില്‍ ഹരിദാസന്റെ പേരിലുള്ളതാണ് ബുള്ളറ്റ്. ഏറെ തിരക്കുള്ള സ്ഥലത്തുണ്ടായ അപകടം ഏവരെയും പരിഭ്രാന്തരാക്കിയിരുന്നു. തീപ്പിടത്തത്തിന് പിന്നാലെ പാറക്കടവ് ടൗണും പരിസരവും അല്‍പനേരം പുക നിറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."