HOME
DETAILS

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

  
October 30, 2024 | 1:21 PM

Dubai Real Estate Market Witnesses Substantial Surge

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വമ്പന്‍ കുതിപ്പ് നടത്തി ദുബൈ. 544 ബില്യണ്‍ ദിര്‍ഹം മൂല്യം വരുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടാണ് 2024 വര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസത്തില്‍ ദുബൈയില്‍ നടന്നത്. ഈ കുതിപ്പ് വരും മാസങ്ങളിലും തുടരുമെന്നാണ് സൂചന.

ദുബൈ ലാന്റ് ഡിപ്പാര്‍ട്‌മെന്റിന്റെ കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ സെപ്തംബര്‍ വരെ 1,63,000 റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് ദുബൈയില്‍ നടന്നത്. 544 ബില്യണ്‍ ദിര്‍ഹമാണ് വിനിമയങ്ങളുടെ ആകെ മൂല്യം ഇത് 2023 സാമ്പത്തിക വര്‍ഷത്തേതിനേക്കാള്‍ 35 ശതമാനം വര്‍ധനയാണ് ഇടപാടുകളില്‍ രേഖപ്പെടുത്തിയത്. 376 ബില്യണ്‍ ദിര്‍ഹം ഇടപാടുകളാണ് മുന്‍ വര്‍ഷം നടന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ച ലക്ഷ്യം വച്ച് പുതിയ നയത്തിന് ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 2033 ഓടെ ഒരു ലക്ഷം കോടി ദിര്‍ഹത്തിലെത്തിക്കുകയാണ് നയത്തിന്റെ ലക്ഷ്യം. പുതിയ നയം വിഭാവനം ചെയ്യുന്നത് പ്രകാരം ദുബൈയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിലെ വളര്‍ച്ച 73 ബില്യണ്‍ ദിര്‍ഹമാണ്. 

18,038 റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് സെപ്തംബറില്‍ മാത്രം ദുബൈയില്‍ നടന്നത്. ഇതില്‍ തൊണ്ണൂറ്റിയഞ്ച് ശതമാനവും താമസ ഇടപാടുകളാണ്. മാര്‍ക്കറ്റ് ഇന്റലിജന്‍സ് കമ്പനിയായ പ്രോപ്പര്‍ട്ടി മോണിറ്റര്‍ വിനിമയങ്ങളില്‍ വന്‍ വര്‍ധനയുണ്ടാകുമെന്ന് നേരത്തെ തന്നെ പ്രവചിച്ചിരുന്നു. കോവിഡിന് ശേഷം പുതിയ റസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍ പൂര്‍ത്തിയാകുന്നതാണ് റിയല്‍ എസ്റ്റേറ്റ് മേഖല ശക്തിപ്പെടുന്നതിന്റെ പ്രധാന കാരണം.

Dubai's real estate sector has experienced a remarkable upswing, driven by increasing demand and strategic government initiatives. Investors and buyers are capitalizing on attractive opportunities in this thriving market.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  8 days ago
No Image

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

International
  •  8 days ago
No Image

'അടുത്ത ബാലൺ ഡി ഓർ ജേതാവ് അവനായിരിക്കും'; ഹാലൻഡ്, എംബാപ്പെ, യമൽ എന്നിവരെ 25 കാരനായ താരം മറികടക്കുമെന്ന് തോമസ് ഫ്രാങ്ക്

Football
  •  8 days ago
No Image

പുതുവത്സരരാവ് അവിസ്മരണീയമാക്കാം: ദുബൈ ഫെറി, അബ്ര എന്നിവക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി ആർടിഎ

uae
  •  8 days ago
No Image

ബാര്‍ക്ക് റേറ്റിങ് ഉയര്‍ത്താന്‍ മലയാളത്തിലെ ചാനല്‍ ഉടമ കോടികള്‍ നല്‍കി; ഡി.ജി.പിക്ക് പരാതി, അന്വേഷണം ആരംഭിച്ചു

National
  •  8 days ago
No Image

വില കുത്തനെ ഇടിഞ്ഞു; സവാളയ്ക്ക് 'അന്ത്യയാത്രയും,ശവസംസ്കാരവും' നടത്തി കർഷകർ

National
  •  8 days ago
No Image

ഇന്തോനേഷ്യയില്‍ ഭൂചലനം; 6.4 തീവ്രത; ആന്‍ഡമാന്‍ ദ്വീപുകളില്‍ ജാഗ്രത നിര്‍ദേശം

International
  •  8 days ago
No Image

സുരക്ഷിത യാത്രയ്ക്ക് നിയമങ്ങൾ പാലിക്കുക; ഡ്രൈവർമാർക്ക് നിർദ്ദേശവുമായി ദുബൈ ആർടിഎയും, പൊലിസും

uae
  •  8 days ago
No Image

റാപ്പര്‍ വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ; ഖത്തറിലെ സംഗീത പരിപാടി മാറ്റിവെച്ചു

qatar
  •  8 days ago