HOME
DETAILS
MAL
മാനവ് തക്കറിന് വെള്ളിലംക്
backup
February 06 2018 | 04:02 AM
സംബര്‍ഗ്: ലോക ജൂനിയര്‍ സര്‍ക്ക്യൂട്ട് ടേബിള്‍ ടെന്നീസ് പോരാട്ടത്തില്‍ ഇന്ത്യയുടെ മാനവ് തക്കറിന് വെള്ളി. ഫൈനല്‍ പോരാട്ടത്തില്‍ അമേരിക്കന്‍ താരം കനക് ജായോട് പരാജയപ്പെട്ടാണ് താരം രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടത്. ഏഴ് സെറ്റ് നീണ്ട പോരാട്ടത്തില്‍ മാനവ് പൊരുതി തോല്‍ക്കുകയായിരുന്നു. സ്‌കോര്‍:11-9, 3-11, 11-9, 6-11, 3-11, 11-9, 6-11.
നേരത്തെ സെമി പോരാട്ടത്തില്‍ മാനവ് ഈജിപ്ത് താരം യൂസഫ് അബ്ദല്‍ അസിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് 11-8, 11-8, 11-5, 11-8 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കടന്നത്. റഷ്യന്‍ താരം ഇവോനിന്‍ ഡെനിസിനെ കീഴടക്കിയാണ് അമേരിക്കന്‍ താരം ഫൈനലിലേക്ക് മുന്നേറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."