HOME
DETAILS

സഊദിയില്‍ 95 ശതമാനം ജ്വല്ലറികളും സ്വദേശിവത്കരണം നടപ്പാക്കി

  
backup
February 06 2018 | 08:02 AM

95-jewllery-in-soudi-nithaqath

 

ജിദ്ദ: സഊദിയിലെ തൊണ്ണൂറ്റിയഞ്ചു ശതമാനം ജ്വല്ലറികളും സ്വദേശിവല്‍ക്കരണ പദ്ധതി നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്.

പദ്ധതി നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചതായും തൊഴില്‍ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് സഊദിയിലെ ജ്വല്ലറികളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നത്. അന്നു മുതല്‍ തന്നെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താന്‍ ശക്തമായ പരിശോധന ആരംഭിച്ചിരുന്നു.

ഇതുവരെ 10256 പരിശോധനകള്‍ നടന്നതായി തൊഴില്‍ മന്ത്രാലയം വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.

94.5 ശതമാനം സ്ഥാപനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നതായാണ് റിപ്പോര്‍ട്ട്. 434 നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. അറുപത്തിയൊന്ന് ശതമാനം നിയമലംഘനങ്ങളും വിദേശികളെ ജോലിക്കുവച്ചതാണ്.

സ്വദേശിവല്‍ക്കരണ പദ്ധതിയുമായി സഹകരിക്കാത്ത സ്ഥാപനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പളിക്കേഷന്‍ വഴി അറിയിക്കണമെന്ന് അബല്‍ഖൈല്‍ ആവശ്യപ്പെട്ടു.

പാസ്‌പോര്‍ട്ട് വിഭാഗം, നഗര ഗ്രാമകാര്യ വകുപ്പ്, വാണിജ്യ നിക്ഷേപ വകുപ്പ്, പൊതു സുരക്ഷാവിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടക്കുന്നത്.

ഷോപ്പിംഗ് മാളുകളിലും, മറ്റു വാണിജ്യ കേന്ദ്രങ്ങളിലും സംഘം പരിശോധന നടത്തുന്നുണ്ട്. ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന ഒരു വിദേശിക്ക് ഇരുപതിനായിരം റിയാല്‍ എന്ന തോതില്‍ സ്ഥാപനത്തിന് പിഴ ചുമത്തും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago
No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago