HOME
DETAILS

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

  
Web Desk
November 13, 2024 | 1:16 PM

Hamad Raja Receives Knight Grand Cross from King Charles

മനാമ: ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്ക് സമ്മാനിച്ച് യുനൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെയും നോര്‍തേണ്‍ അയര്‍ലന്‍ഡിന്റെയും രാജാവ് ചാള്‍സ് മൂന്നാമന്‍. വിന്‍സര്‍ കാസിലില്‍ നടന്ന ചടങ്ങിലാണ് നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമര്‍പ്പിച്ചത്.

യു.കെയിലെ വിന്‍ഡ്‌സര്‍ കാസിലില്‍ വച്ച് ഹമദ് രാജാവും ചാള്‍സ് മൂന്നാമന്‍ രാജാവും കൂടിക്കാഴ്ച നടത്തി. രാജകീയ വാഹനത്തില്‍ വിന്‍സര്‍ കാസിലില്‍ എത്തിയ ഹമദ് രാജാവിനെ ചാള്‍സ് മൂന്നാമന്‍ രാജാവ് ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു.

fumnj.JPG

വിന്‍ഡ്‌സര്‍ കാസിലിലെ ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് ഹമദ് രാജാവിനെ സ് നേഹപൂര്‍വം സ്വാഗതം ചെയ്തു. അതേസമയം ബഹ്‌റൈന്‍-ബ്രിട്ടീഷ് ബന്ധത്തെക്കുറിച്ചും ഇരുവരും പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ബഹ്‌റൈനും യു.കെയും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് ഹമദ് രാജാവ് ചാള്‍സ് രാജാവിനോട് നന്ദി രേഖപ്പെടുത്തി.

200 വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെയും ശക്തമായ പങ്കാളിത്തത്തെയും ഹമദ് രാജാവ് പ്രശംസിച്ചു. കൂടാതെ മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങള്‍ അടക്കമുള്ള പരസ്പര താല്‍പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയവുമായ വിഷയങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.

In a prestigious ceremony, King Charles bestowed the esteemed Knight Grand Cross award upon Hamad Raja, acknowledging his remarkable contributions and outstanding achievements, marking a significant milestone in his illustrious career.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ റൺസ് പോലും നേടാതെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് വൈഭവ്

Cricket
  •  10 hours ago
No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഈ മേഖലകളിലെ സ്വദേശിവൽക്കരണം ശക്തമാക്കി സഊദി സർക്കാർ

Saudi-arabia
  •  10 hours ago
No Image

In Depth Stories: സദ്ദാം ഹുസൈന്‍ മുതല്‍ നിക്കോളാസ് മഡുറോ വരെ; നിലക്കാത്ത അമേരിക്കന്‍ അധിനിവേശ താല്‍പ്പര്യങ്ങള്‍

International
  •  10 hours ago
No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഡിവില്ലിയേഴ്സ്

Cricket
  •  10 hours ago
No Image

അബൂദബിയിൽ വാഹനാപകടം; ഒരേ കുടുംബത്തിലെ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് മലയാളികൾക്ക് ദാരുണാന്ത്യം

uae
  •  10 hours ago
No Image

വെനിസ്വേലയിൽ 'ഭരണഘടനയിൽ പറയുന്ന നിയമവാഴ്ച ഉറപ്പാക്കണം': മഡൂറോയുടെ അറസ്റ്റിൽ നിലപാട് വ്യക്തമാക്കി മാർപാപ്പ

International
  •  10 hours ago
No Image

'വകതിരിവ് കാണിക്കേണ്ടത് അവനവൻ തന്നെയാണ്'; വർഗീയ പരാമർശങ്ങൾക്ക് പിന്നാലെ വെള്ളാപ്പള്ളിക്കെതിരെ ഗണേഷ് കുമാർ

Kerala
  •  11 hours ago
No Image

വാക്കേറ്റം; തിരുവനന്തപുരത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു

Kerala
  •  11 hours ago
No Image

മനുഷ്യക്കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കി ഒമാൻ

oman
  •  11 hours ago
No Image

കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ

crime
  •  12 hours ago