HOME
DETAILS

ആഭരണങ്ങള്‍ നിര്‍മിക്കാന്‍ നല്‍കിയ തങ്കം മോഷ്ടിച്ച് മുങ്ങിയ ബംഗാള്‍ സ്വദേശി പിടിയില്‍

  
backup
May 31 2016 | 02:05 AM

%e0%b4%86%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8

വളാഞ്ചേരി: ആഭരണങ്ങള്‍ നിര്‍മിക്കാന്‍ നല്‍കിയ തങ്കം കൈക്കലാക്കി കടന്നു കളഞ്ഞ ബംഗാള്‍ സ്വദേശി വളാഞ്ചേരി പൊലിസിന്റെ പിടിയിലായി. പശ്ചിമബംഗാള്‍ ഹൂഗ്‌ളി സ്വദേശി പൂര്‍ണ്ണമേത്തി(40) യെയാണ് വളാഞ്ചേരി സി.ഐ കെ.ജി സുരേഷിന്റ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിലെ ജ്വല്ലറി പണിശാലയിലെ ജീവനക്കാരനായ പ്രതി 22 ദിവസം മുന്‍പാണ് ഇവിടെ ജോലിക്കെത്തിയത്. ബംഗാള്‍ സ്വദേശി അനറുല്‍ഖാനാണ് ജ്വല്ലറിയിലേക്ക് ആഭരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്നത് ഇയാളുടെ കീഴിലെ ജീവനക്കാരനാണ് പിടിയിലായ പൂര്‍ണ്ണമേത്തി. കഴിഞ്ഞ 14നാണ് 900 ഗ്രാം തങ്കം ആഭരണങ്ങള്‍ പണിയുന്നതിനായി ജ്വല്ലറി ഉടമ അനറുല്‍ഖാനെ ഏല്‍പ്പിച്ചത്. ഇതില്‍ 465 ഗ്രാം പിറ്റേന്ന് തന്നെ ആഭരണമാക്കി തിരിച്ച് നല്‍കിയിരുന്നു. ബാക്കിവരുന്ന 435ഗ്രാം തങ്കവുമായാണ് പ്രതികടന്നത്. ജ്വല്ലറി ഉടമയുടെ പരാതിയില്‍ വളാഞ്ചേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പ്രതിയുടെ സഹജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗാള്‍ ഷാലിമാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബംഗാള്‍ പൊലിസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും ഒരു ലക്ഷം രൂപയും പൊലിസ് കണ്ടെടുത്തു. കടത്തിക്കൊണ്ടുപോയ തങ്കത്തില്‍ നിന്നും നൂറു ഗ്രാം ഇയാള്‍ വില്‍പ്പന നടത്തിയിരുന്നു.
ബംഗാളിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഇന്നലെയാണ് കേരളത്തിലെത്തിച്ചത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നവരുടെ വ്യക്തമായ രേഖകളോ തെളിവുകളോ ഇല്ലാതെയാണ് ജ്വല്ലറി ഉടമകള്‍ ആഭരണങ്ങള്‍ നിര്‍മിക്കാന്‍ സ്വര്‍ണം ഏല്‍പ്പിക്കുന്നതെന്നും ഇത് വ്യാപകമായ രീതിയില്‍ തട്ടിപ്പിനിരയാകുന്നുണ്ടെന്നും കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ വളാഞ്ചേരി സി.ഐ കെ.ജി സുരേഷ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago