കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: 100 കോടി കോഴ വിവാദത്തില്‍ എന്‍സിപി നേതാവ് തോമസ് കെ തോമസിന് ക്ലീന്‍ ചിറ്റ്. തോമസ് കെ തോമസ് കോഴ വാഗ്ദാനം നടത്തിയതിന് തെളിവില്ലെന്ന് എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മീഷന് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തോമസിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അന്വേഷണകമ്മിഷനെ നിയോഗിച്ചതെന്ന അഭ്യൂഹം ശരിവച്ചുള്ള റിപ്പോര്‍ട്ടാണ് കമ്മിഷന് തയ്യാറാക്കിയത്.
നാലംഗ കമ്മീഷനാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം കമ്മീഷനെതിരെ എ കെ ശശീന്ദ്രന് പക്ഷം രംഗത്തെത്തി. നാലംഗ കമ്മീഷനില്‍ മൂന്ന് പേരും പി സി ചാക്കോ പക്ഷം ആണെന്ന് എ കെ ശശീന്ദ്രന് പക്ഷം ആരോപിച്ചു.
ആര്‍എസ്പി-ലെനിനിസ്റ്റ് പാര്‍ട്ടി നേതാവ് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ, ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു എന്നിവര്‍ക്ക് തോമസ് കെ തോമസ് 100 കോടി കോഴ വാഗ്ദാനം ചെയതുവെന്നായിരുന്നു ആരോപണം.
ആന്റണി രാജു ഇക്കാര്യം മുഖ്യമന്ത്രിയോട് ശരിവെച്ചതോടെയാണ് തോമസിന്റെ മന്ത്രിസ്ഥാനത്തേക്കുള്ള പരിഗണന നഷ്ടപ്പെട്ടത്. സംഭവം വിവാദമായതോടെയാണ് അന്വേഷണത്തിന് നാലംഗ കമ്മീഷനെ എന്‍സിപി വെച്ചത്. പക്ഷേ ആന്റണി രാജു എന്‍.സി.പി കമ്മിഷനോട് സഹകരിച്ചിരുന്നില്ല. ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവിന്റെ ഗൂഡാലോചനയെന്നാണ് തോമസ് കമ്മീഷന് നല്കിയ മൊഴി. കുട്ടനാട് സീറ്റിന്റെ പേരില്‍ തന്നോടും സഹോദരന് തോമസ് ചാണ്ടിയോടും ജനാധിപത്യ കേരള കോണ്‍ഗ്രസിന് വിരോധമുണ്ടെന്നാണ് മൊഴി. പാര്‍ട്ടി റിപ്പോര്‍ട്ട് ആയുധമാക്കി ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാനാണ് എന്‍സിപിയുടെ അടുത്ത നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."