HOME
DETAILS

അഴിമതി പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കണം; ജേക്കബ് തോമസിന്റെ ഹരജിയില്‍ വെട്ടിലായി സര്‍ക്കാര്‍

  
backup
February 06 2018 | 21:02 PM

%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%ac

കൊച്ചി: അഴിമതി പുറത്തുകൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ലോവര്‍ നിയമപ്രകാരം സംരക്ഷണം ആവശ്യപ്പെട്ട് മുന്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി ഹരജി മാര്‍ച്ച് ആദ്യം പരിഗണിക്കാന്‍ മാറ്റി.


അഴിമതികള്‍ വെളിച്ചത്തു കൊണ്ടുവരുന്നവരെ വേട്ടയാടുന്നത് തടയാനുള്ള വിസില്‍ ബ്ലോവര്‍ സംരക്ഷണ നിയമപ്രകാരം തനിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് 2010 ല്‍ ജേക്കബ് തോമസ് ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ ഉപഹരജിയുമായാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.


2004 ല്‍ സപ്ലൈകോ എം.ഡിയായപ്പോള്‍ കരാര്‍ നടപടികള്‍ സുതാര്യമാക്കാന്‍ ഇ-ടെണ്ടര്‍ നടപ്പാക്കിയപ്പോള്‍ വന്‍ഭീഷണി നേരിടേണ്ടി വന്നു. 2007 ല്‍ തല്‍സ്ഥാനത്തുനിന്ന് മാറ്റി. 2009 ല്‍ തുറമുഖ വകുപ്പില്‍ ഡയരക്ടറായപ്പോള്‍ മണല്‍ ഖനനമാഫിയയുടെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. പിന്നീട് ഫയര്‍ ഫോഴ്‌സിന്റെ തലപ്പത്തേക്ക് വന്നപ്പോള്‍ ബില്‍ഡിങ് റൂളില്‍ പറയുന്ന അഗ്‌നിശമന സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കിയത് റിയല്‍ എസ്റ്റേറ്റുകാരുടെ ശത്രുവാക്കിയെന്നും ഹരജിയില്‍ പറയുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിജിപിക്കെതിരായ പരാതി: വിജിലന്‍സ് അന്വേഷണത്തിന് പ്രത്യേക സംഘം

Kerala
  •  3 months ago
No Image

രഞ്ജിത്തിനെതിരായി രഹസ്യമൊഴി നല്‍കി പരാതിക്കാരി

Kerala
  •  3 months ago
No Image

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

Kerala
  •  3 months ago
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago