ബ്ലോക്ക് പഞ്ചായത്ത് രേഖകള്‍ നഗരസഭയ്ക്ക് കൈമാറും
കൊണ്ടേണ്ടാട്ടി: സ്വകാര്യവ്യക്തിക്ക് നല്കാന് തീരുമാനിച്ച സ്ഥലവുമായി ബന്ധപ്പെട്ട രേഖകള്‍ നഗരസഭക്ക് നല്കാന് കൊണ്ടേണ്ടാട്ടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.
പ്രസിഡന്റ് പി.എ നസീറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ നല്കാന് തീരുമാനിച്ചത്.
സ്വകാര്യവ്യക്തിക്ക് കൈമാറാന്‍ ഉദ്ദേശിച്ച സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കൊണ്ടേണ്ടാട്ടി സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ കിണറിലേക്ക് വഴിയില്ലെന്ന് നേരത്തെ തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കൈമാറുന്ന സ്ഥലത്തിന് പകരമായി ലഭിച്ച സ്ഥലത്ത് നിര്‍മിച്ച കിണറിലേക്കും വഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.
തുടര്‍ന്ന് സംഭവം വിവാദമാകുകയും വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടണ്ടത് നഗരസഭയാണെന്നും ബ്ലോക്ക് പഞ്ചായത്ത് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സാമൂഹികാരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട രേഖകളെല്ലാം നഗരസഭക്ക് കൈമാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."