HOME
DETAILS

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

  
Web Desk
November 23, 2024 | 4:42 PM

Abu Dhabi Police Introduces New Vehicle Impoundment System

അബൂദബി: കേസുകളില്‍ പെട്ട് പൊലിസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം. ദീര്‍ഘകാലം വാഹനം പൊലിസിന്റെ യാര്‍ഡുകളില്‍ ഇടുമ്പോഴുള്ള കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാനുള്ള പുതിയ സൗകര്യമാണിത്.

വാഹനം ഇഷ്ട സ്ഥലത്തു സൂക്ഷിക്കുന്നതിനായി സ്മാര്‍ട് റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി അബൂദബി പൊലിസ് വ്യക്തമാക്കി. സ്മാര്‍ട് റിസര്‍വേഷന്‍ പ്രകാരം നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ഇടയ്ക്ക് സ്റ്റര്‍ട്ടാക്കാന്‍ സാധിക്കും, എന്നാല്‍ ഇതിന് പൊലിസിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

പൊലിസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും വരെ വാഹനം നിരത്തില്‍ ഇറക്കാന്‍ പാടില്ല. വാഹനം പുറത്തിറക്കാതിരിക്കാന്‍ സ്മാര്‍ട് വെഹിക്കിള്‍ ഇംപൗണ്ട് ഉപകരണം ഘടിപ്പിക്കും. ഈ പൂട്ടിന്റെ നിയന്ത്രണം പൊലിസിനായതിനാല്‍ സ്വന്തം നിലയില്‍ വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ ഉടമയ്ക്കു കഴിയില്ല.

വാഹനം ഉടമയുടെ അധീനതയില്‍ തന്നെയാണ് സൂക്ഷിക്കുന്നതെങ്കിലും ദിവസം 15 ദിര്‍ഹം സ്മാര്‍ട് ഇംപൗണ്ട് പൂട്ടിട്ടു സൂക്ഷിക്കുന്നതിനു പൊലിസിനു നല്‍കണം. വാഹനം അനധികൃതമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ സന്ദേശം പൊലിസിനു ലഭിക്കും. അതേസമയം നിര്‍ത്തിയിട്ട ഇടം മാറ്റണമെങ്കിലും പൊലിസില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിരിക്കണം.

അബൂദബി പൊലിസ് വെബ്‌സൈറ്റ് വഴി സ്മാര്‍ട് റിസര്‍വേഷനായി അപേക്ഷിക്കാം. അബൂദബിയില്‍ കഴിഞ്ഞ വര്‍ഷം പൊലിസ് അനുമതിയോടെ വ്യക്തികളുടെ ഉത്തരവാദിത്തത്തില്‍ 13,000 വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നു. ലഘു വാഹനങ്ങള്‍ക്ക് കൂടാതെ ചരക്ക് വാഹനങ്ങളും ട്രക്കുകളും ബസുകളുമെല്ലാം ഇപ്രകാരം ഉടമകളുടെ കീഴില്‍ ശിക്ഷാ കാലം കഴിയും വരെ സൂക്ഷിക്കാം. വാഹന ഉടമയുടെ എമിറ്റേറ്റ്‌സ് ഐഡി, വാഹന ലൈസന്‍സ് എന്നിവ നല്‍കിയാല്‍ ഒരു ടെക്‌നിഷ്യന്റെ മേല്‍നോട്ടത്തില്‍ ഉപകരണം വാഹനത്തില്‍ ഘടിപ്പിക്കാനാകും. ശിക്ഷാ കാലാവധിക്കുള്ളില്‍ എപ്പോള്‍ വേണമെങ്കിലും വാഹനം തിരികെ പൊലിസിനെ എല്‍പ്പിക്കാം.

The Abu Dhabi Police has introduced a new system for impounded vehicles, allowing owners to store their vehicles in a location of their choice, rather than in police yards.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

പാകിസ്താനിലെ പെഷവാറിൽ സുരക്ഷാ സമുച്ചയത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

റൊണാൾഡോയും മെസിയുമല്ല, ഫുട്ബോളിലെ ഗോട്ട് അവനാണ്: മൗറീഞ്ഞോ

Football
  •  2 days ago
No Image

വിളവെടുപ്പ് സമയത്തെ അപ്രതീക്ഷിത മഴ: ആധിയില്‍ കാപ്പി കര്‍ഷകര്‍

Kerala
  •  2 days ago
No Image

ഇത് കോഴിക്കോട്ടെ വോട്ട് വീട്; നാല് തലമുറയായി പേരിന്റെ അറ്റത്ത് വോട്ടുള്ളവര്‍

Kerala
  •  2 days ago
No Image

സഞ്ജു ഏകദിന ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട്, അതിന് ഒറ്റ കാരണമേയുള്ളൂ; അനിൽ കുംബ്ലെ

Cricket
  •  2 days ago
No Image

നാലുപതിറ്റാണ്ട് കാലത്തെ തെരഞ്ഞെടുപ്പ് ഓര്‍മകള്‍; കാലം മായ്ക്കാത്ത നീലേശ്വരത്തെ ചുവരെഴുത്ത് 

Kerala
  •  2 days ago
No Image

ഹനാന്‍ ഷായുടെ ഗാനമേളക്കിടെ ആളുകള്‍ കുഴഞ്ഞുവീണ സംഭവം; അഞ്ചു പേര്‍ക്കെതിരെ കേസ്

National
  •  2 days ago
No Image

കൈനകരിയില്‍ ഗര്‍ഭിണിയെ കാമുകനും പെണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതിക്ക് തൂക്കുകയര്‍ വിധിച്ച് കോടതി

Kerala
  •  2 days ago
No Image

പരിചയ സമ്പന്നനായ താരമായിട്ടും അവന് ഇന്ത്യൻ ടീമിൽ അവസരമില്ല: കൈഫ് 

Cricket
  •  2 days ago