HOME
DETAILS

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

  
November 23 2024 | 16:11 PM

Four persons arrested in the case of assaulting DMK district secretary in Kollam

കൊല്ലം: കൊല്ലം പുനലൂരിൽ ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ 4 പേർ പിടിയിൽ. കേരള കോൺഗ്രസ് ബി പുനലൂർ മുനിസിപ്പാലിറ്റി കൗൺസിലർ ഷൈൻ ബാബു അടക്കമുള്ളവരാണ് അറസ്റ്റിലായത്.  നവംബർ 19 ന് രാവിലെയാണ് പുനലൂർ ചെമ്മന്തൂർ കോളേജ് ജംഗ്ഷനിൽ വെച്ച് ഡിഎംകെ കൊല്ലം ജില്ലാ സെക്രട്ടറി രജിരാജിനെ മാരകായുധങ്ങളുമായി എത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.അക്രമി സംഘം കമ്പി വടി അടക്കം ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.

പരിക്കേറ്റ രജിരാജ് ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. കേസിൽ നാലു പ്രതികളെയൊണ് പുനലൂർ പൊലിസ് അറസ്റ്റ് ചെയ്തത്. കേരള കോൺഗ്രസ് ബി പുനലൂർ മുനിസിപ്പാലിറ്റി കൗൺസിലർ ഷൈൻ ബാബു ഉൾപ്പടെയുള്ളവരാണ് പിടിയിലായത്. ഗൂഢാലോചന കുറ്റമാണ് ഷൈൻ ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. ചെങ്ങന്നൂർ സ്വദേശികളായ രാജേഷ്, ശരത്ത് , ആലപ്പുഴ നൂറനാട് സ്വദേശി രാകേഷ് എന്നിവരാണ് പിടിയിലായ മറ്റ് മൂന്ന് പ്രതികൾ.

പ്രതികളെത്തിയ കാറും കസ്റ്റഡയിലെടുത്തു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇവർക്കായി അന്വേഷണം തുടരുകയാണ്. രജിരാജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡിഎംകെ കേരള ഘടകം പുനലൂരിൽ പ്രാദേശിക ഹർത്താൽ നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രാഹുലിനു വിശ്രമം നല്‍കാന്‍ ബിസിസിഐ; സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറായേക്കും; റിപ്പോര്‍ട്ടുകള്‍

Cricket
  •  4 days ago
No Image

കോഴിക്കോട് മെഡി.കോളജിൽ മരുന്ന് വിതരണം നിലച്ചു

Kerala
  •  4 days ago
No Image

ആരാണ് യുഎഇ തടവിലാക്കിയ അബ്ദുല്‍ റഹ്മാന്‍ അല്‍ ഖറദാവി

uae
  •  4 days ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കയറി നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

പാലക്കാട് ജപ്തി ഭയന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  4 days ago
No Image

ഈ രണ്ട് എമിറേറ്റുകളിലെ താമസക്കാരാണ് യുഎഇയില്‍ ഏറ്റവും കുറവ് ഉറങ്ങുന്നത്...ഏതെല്ലാമെന്നറിയണ്ടേ?

uae
  •  4 days ago
No Image

മാമി തിരോധാനക്കേസ്: ഡ്രൈവര്‍ രജിത് കുമാറിനെ ഗുരുവായൂരില്‍ നിന്ന് കണ്ടെത്തി

Kerala
  •  4 days ago
No Image

കാലിഫോര്‍ണിയന്‍ കാട്ടുതീ യുഎസ്-ദുബൈ വിമാന സര്‍വീസിനെ ബാധിക്കുമോ? പ്രസ്താവനയുമായി എമിറേറ്റ്‌സ്

uae
  •  4 days ago
No Image

സംഭല്‍ ഷാഹി മസ്ജിദ്: കിണറിന്റെ കാര്യത്തില്‍ തല്‍സ്ഥിതി തുടരണം- സുപ്രിം കോടതി 

National
  •  4 days ago
No Image

ഇലക്ട്രിക് സ്‌കൂട്ടറിനു പിന്നില്‍ ലോറി ഇടിച്ചു; ചാലക്കുടിയില്‍ ഒരാള്‍ മരിച്ചു

Kerala
  •  5 days ago