അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂളിന് തുടക്കമായി
കൊച്ചി: ധാര്‍മിക വിദ്യാഭ്യാസ രംഗത്ത് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നവസംരംഭത്തിന് തുടക്കമായി. സംസ്ഥാനതലത്തില്‍ ഇസ്‌ലാമിക വിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രീ സ്‌കൂള്‍ പദ്ധതിയായ അല്‍ബിര്‍റ് പ്രീ സ്‌കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയിലെ പെരിങ്ങാലയില്‍ അല്‍ബിര്‍റ് പ്രീ സ്‌കൂള്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി നിര്‍വഹിച്ചു. സമസ്തയുടെ ആലപ്പുഴയില്‍ നടന്ന നവതിസമ്മേളന പ്രഖ്യാപനമായ അല്‍ബിര്‍റ് പ്രീ സ്‌കൂള്‍ ഈ അധ്യയനവര്‍ഷം തന്നെ ആരംഭിച്ച് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ചരിത്രം കുറിച്ചിരിക്കുകയാണ്.
വളര്‍ന്നുവരുന്ന തലമുറക്ക് ആവശ്യമായ അറിവ് ആധുനിക കാലഘട്ടത്തിനനുസൃതമായി പകര്‍ന്നുനല്‍കല്‍ സമൂഹത്തിന്റെ ബാധ്യതയാണെന്ന്് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി പറഞ്ഞു. ആലുവ പള്ളിക്കര പെരിങ്ങാല എ.ആന്‍ഡ്.കെ മെമ്മോറിയല്‍ ഇസ്‌ലാമിക് സ്‌കൂളിലായിരുന്നു പരിപാടി. ധാര്‍മികതയില്‍ ഊന്നിയ വിദ്യാഭ്യാസം കുരുന്നുകള്‍ക്ക് നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. നന്മയിലൂന്നിയ വിദ്യാഭ്യസത്തിലൂടെ തലമുറകളുടെ സംസ്‌കരണമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി ഇ.എസ് ഹസന്‍ ഫൈസി അധ്യക്ഷനായി. അല്‍ബിര്‍റ് പ്രീ സ്‌കൂള്‍ കോഡിനേറ്റര്‍ ഇസ്മായീല്‍ മുജദ്ദിദി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് വി.കെ മുഹമ്മദ് ദാരിമി, കുന്നത്ത്‌നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അബൂബക്കര്‍, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, ബക്കര്‍ ഹാജി പെരിങ്ങാല, എം.എം അബൂബക്കര്‍ ഫൈസി, എ.എം പരീത്, സിയാദ് ചെമ്പറക്കി, ഫൈസല്‍ കങ്ങരപ്പടി, പി.കെ മുഹമ്മദ്, എന്‍.കെ മുഹമ്മദ് ഫൈസി, ഹുസൈന്‍ ഹാജി, വി.കെ മുഹമ്മദ് ഹാജി, ജഅ്ഫര്‍ വാഫി, അബ്ദുറഹ്മാന്‍ അന്‍വരി, മുഹമ്മദ് അബ്ദുറഹ്മാന്‍ മന്നാനി, കെ.കെ അബ്ദുല്ല, മന്‍സൂര്‍ മാസ്റ്റര്‍, സലാം പെരിങ്ങാല പ്രസംഗിച്ചു. അബ്ദുല്‍ ഖാദര്‍ ഹുദവി സ്വാഗതവും അബ്ദുല്‍ കബീര്‍ ബാഖവി നന്ദിയും പറഞ്ഞു. അല്‍ ബിര്‍റ് പ്രീ സ്‌കൂള്‍ ഫാക്വല്‍റ്റികളായ പ്രൊഫ. ഉസ്മാന്‍ മാസ്റ്റര്‍, മുഹമ്മദ് റഷീദ് മണിയൂര്‍, ഫൈസല്‍ ഹുദവി മലപ്പുറം, അഷറഫ് മാസ്റ്റര്‍ താമരശ്ശേരി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."