നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വിധി ഇന്ന്
അങ്കമാലി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹരജിയില്‍ കോടതി ഇന്ന് വിധി പറയും. കുറ്റപത്രത്തിനൊപ്പം പൊലിസ് നല്കിയ രേഖകള്‍ ആവശ്യപ്പെട്ട് നല്കിയ ഹരജിയില്‍ വിചാരണ സമയത്ത് പൊലിസ് സമര്‍പ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക നല്കാന് കോടതി പൊലിസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഗൗരവസ്വഭാവമുള്ള ചില രേഖകള്‍ ഒഴികെ മറ്റുള്ളവ പൊലിസ് പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
മൊഴിപകര്പ്പുകള്, വിവിധ പരിശോധന ഫലങ്ങള്‍, സി.സി.ടി.വി ദൃശ്യങ്ങള്‍, ഫോണ്‍ വിളി വിവരങ്ങള്‍ തുടങ്ങിയവയാണ് ഇത്തരത്തില്‍ നല്‍കിയത്. ഇവ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ പ്രതിഭാഗത്തിന് ഇന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ എല്ലാ പ്രതികള്‍ക്കും കുറ്റപത്രം കൈമാറിയിട്ടുള്ളതാണ്. ഈ കേസുമായി ബന്ധപ്പെട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ അധികാര പരിധിയിലുള്ള ഹരജികളില്‍ തീര്‍പ്പായാല്‍ ഇന്നു തന്നെ ഈ കേസ് വിചാരണക്കോടതിയിലേക്ക് അയക്കാനുള്ള നടപടി അങ്കമാലി കോടതിയില്‍ നിന്നുണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."