HOME
DETAILS
MAL
പച്ചക്കറികളിലെ കീടനാശിനി കണ്ടെത്താനുള്ള ലാബ് പടന്നക്കാട് കാര്‍ഷിക കോളജിലൊരുങ്ങി
backup
February 15 2017 | 04:02 AM
നീലേശ്വരം: പച്ചക്കറികളിലെ കീടനാശിനി കണ്ടെത്താനുള്ള ലാബ് പടന്നക്കാട് കാര്‍ഷിക കോളജിലൊരുങ്ങി. കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലെ സംസ്ഥാനത്തെ രണ്ടാമത്തെ ലാബാണിത്. ഭക്ഷ്യവസ്തുക്കളിലെ വിഷാംശങ്ങളും കണ്ടെത്താന്‍ കഴിയും. 1.85 കോടി രൂപ ചെലവഴിച്ചാണു ലാബ് സജ്ജമാക്കിയത്.
വിഷാംശങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന ജി.സി.എം.എച്ച്.പി.എല്‍.സി ഉപകരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങി. ദേശീയതലത്തില്‍ അംഗീകാരമുള്ള ലബോറട്ടറിയാണു കോളജില്‍ ഒരുക്കിയിരിക്കുന്നതെന്നു അസോസിയേറ്റ് ഡീന്‍ ഡോ.എം ഗോവിന്ദന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."