HOME
DETAILS
MAL
റോഡുകളുടെ ശോചനീയാവസ്ഥ: സമരം ആറാം ദിവസത്തിലേക്ക്
backup
February 15 2017 | 04:02 AM
ബദിയടുക്ക: മലയോര റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക്. സമരത്തോടനുബന്ധിച്ചു ബദിയടുക്ക പൊതുമരാമത്ത് ഓഫിസിനു മുന്പില് നടന്ന ഒപ്പു ശേഖരണം ആര്‍ട്ടിസ്റ്റ് പി.എസ് പുണിച്ചിത്തായ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
സമരസമിതി ചെയര്മാന് മാഹിന്‍ കേളോട്ട് അധ്യക്ഷനായി. ഈ മാസം 18 നു മുന്‍പായി മലയോര റോഡുകളുടെ പ്രവൃത്തി ആരംഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാന്‍ സമര സമിതി ഭാരവാഹികള്‍ തീരുമാനിച്ചു.
ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍.കൃഷ്ണ ഭട്ട്, മുഹമ്മദ് ഹാജി, ബി.ടി.അബ്ദുല്ലക്കുഞ്ഞി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."