HOME
DETAILS
MAL
സമസ്ത യതീംഖാന കോ ഓഡിനേഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്കി
backup
February 07 2018 | 19:02 PM
തിരുവനന്തപുരം: ജെ. ജെ ആക്ടുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിലുള്ള കേസില്‍ യതീംഖാനകള്‍ക്ക് അനുകൂലമായ സത്യവാങ്മൂലം നല്‍കണമെന്നാവശ്യപ്പെട്ട്് സമസ്ത യതീംഖാന കോ ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കും നിവേദനം നല്കി.
സമസ്ത നല്കിയ ഹരജിയില്‍ ഫെബ്രുവരി 20നാണ് സുപ്രിംകോടതി വിശദ വാദം കേള്‍ക്കുന്നത്. അന്നേദിവസംതന്നെ കേരള സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം സഈദ് മുസ്ലിയാര്, അഡ്വ. കെ.എ ജലീല്‍, അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി, എസ്. അഹമ്മദ് റഷാദി, ഹമീദ് ഹാജി കാഞ്ഞങ്ങാട്, കുഞ്ഞുമോന് ഹാജി വാണിയമ്പലം എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."