HOME
DETAILS
MAL
സോളാര്‍ റിപ്പോര്‍ട്ടിനെതിരേയുള്ള ഹരജികള്‍ വിശദവാദത്തിനായി മാറ്റി
backup
February 07 2018 | 19:02 PM
കൊച്ചി: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിനെതിരേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്കിയ ഹരജികള്‍ വിശദമായ വാദത്തിന് തിയതി നിശ്ചയിക്കാന്‍ ഹൈക്കോടതി ഫെബ്രുവരി 19 ലേക്ക് മാറ്റി.
ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും ജോണ്‍ ജോസഫും കേസില്‍ കക്ഷി ചേരാന്‍ നല്കിയ അപേക്ഷകള്‍ ഉചിതമായ സമയത്ത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ഇന്നലെ ഹരജികള്‍ പരിഗണിക്കവെ കെ. സുരേന്ദ്രനെയും ജോണ്‍ ജോസഫിനെയും കക്ഷി ചേര്‍ക്കുന്നതിനെ സര്‍ക്കാര്‍ പിന്തുണച്ചു.
സോളാര്‍ കമ്മിഷനില്‍ ഇരുവരും തെളിവു നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്ക് പറയാനുള്ളതു കൂടി കേള്‍ക്കുന്നതില്‍ തെറ്റില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി.
തിരുവഞ്ചൂര്‍ നല്കിയ ഹരജിയില്‍ സത്യവാങ്മൂലം നല്കാന് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."