അഭയകേസ്: സി.ബി.ഐ കോടതിയുടെ നടപടിക്ക് സ്റ്റേ
കൊച്ചി: അഭയകേസില്‍ മുന്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി മൈക്കിളിനെ പ്രതിചേര്‍ത്ത തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ പ്രതിചേര്‍ത്തതിനെതിരേ മൈക്കിള്‍ നല്കിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. കോടതി നടപടികള്‍ സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ശനിയാഴ്ച മൈക്കിള്‍ അഭിഭാഷകന് മുഖേന സി.ബി.ഐ കോടതിയില്‍ ഹാജരാകാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തെളിവുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് കെ.ടി മൈക്കിളിനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ച കാലത്ത് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല മാത്രമാണ് തനിക്ക് ഉണ്ടായിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥന് കെ. സാമുവല്‍ മരിച്ച സാഹചര്യത്തില്‍ തന്നെ പ്രതിയാക്കുന്നത് നിയമപരമല്ലെന്നുമായിരുന്നു മൈക്കിളിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."