HOME
DETAILS
MAL
ഇറോം ശര്‍മിളക്ക് പണം വാഗ്ദാനം: അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്
backup
February 15 2017 | 22:02 PM
ഇംഫാല്‍: മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നതിന് അവര്‍ 36 കോടി രൂപ വാഗ്ദാനം ചെയ്തതായ പ്രജാപാര്‍ട്ടി നേതാവ് ഇറോം ശര്‍മിളയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയുടെ വാഗ്ദാനത്തെക്കുറിച്ച് ശര്‍മിള വെളിപ്പെടുത്തിയത്.
ബി.ജെ.പി മണിപ്പൂരില്‍ പരാജയം നേരിടുന്നുവെന്നതാണ് ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ നടത്തുന്നതിന് പിന്നിലുള്ളതെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആരോപിച്ചു.
എന്നാല്‍ ഇറോം ശര്‍മിളയുടെ വെളിപ്പെടുത്തല്‍ ശുദ്ധ അസംബന്ധമെന്നാണ് ബി.ജെ.പി നേതാവ് രാം മാധവ് പറഞ്ഞതെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."