സംഘടനാ സ്വാതന്ത്ര്യ നിഷേധം; മടപ്പള്ളി ഗവ.കോളജിലേക്ക് ബഹുജന മാര്‍ച്ച്
വടകര: മടപ്പള്ളി ഗവ.കോളജില്‍ എസ്.എഫ്.ഐ മറ്റു സംഘടനകള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്നാരോപിച്ച് ജനാധിപത്യ സംരക്ഷണ വേദി കോളജിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. എസ്.എഫ്.ഐ ഇതര സംഘടനകളുടെ കൂട്ടായ്മ എന്ന നിലയില്‍ നടന്ന മാര്‍ച്ചില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അണിചേര്‍ന്നു.
കോളജില്‍ എസ്.എഫ്.ഐ ഇതര സംഘടനകള്‍ ചേര്‍ന്ന് ഇന്‍ക്വിലാബ് എന്ന മുന്നണിയുണ്ടാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വിലാബിലും മറ്റ് സംഘടനകളിലും പ്രവൃത്തിക്കുന്നവരെ മര്‍ദിച്ചിരുന്നു. ലോ അക്കാദമി വിഷയത്തില്‍ സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കു നടന്നപ്പോള്‍ കോളജില്‍ ലോ അക്കാദമിക്കെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികളെയാണ് എസ്.എഫ്.ഐ മര്‍ദിച്ചത്. ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കോളജ് കവാടത്തില്‍ പൊലിസ് മാര്‍ച്ച് തടഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാവ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി അധ്യക്ഷനായി.
സുനില്‍ മടപ്പള്ളി, ജബീന ഇര്‍ശാദ്, ഗിരീഷ് കാവട്ട്, ശ്രീജ നെയ്യാറ്റിന്‍കര, മുജീബ് റഹ്മാന്‍, റസാഖ് പാലേരി, അന്‍സിഫ്, പി.സി.ഭാസ്‌കരന്‍, കെ.കെ.വാസു, മുനവ്വര്‍, പള്ളിപ്രം പ്രസന്നന്‍ സംസാരിച്ചു. എഫ്എം അബ്ദുല്ല സ്വാഗതവും എം.ഫൗസ്യ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."